HOME
DETAILS

കട്ടയ്ക്ക് കട്ട ത്രില്ലര്‍

  
backup
January 20 2017 | 03:01 AM

%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b0

കട്ടക്ക്: യുവത മുട്ടുമടക്കിയപ്പോള്‍ വെറ്ററന്‍ താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും പടുത്തുയര്‍ത്തിയ സെഞ്ച്വറികളുടെ കരുത്തില്‍ മികച്ച സ്‌കോറിലെത്തിയ ഇന്ത്യക്കെതിരേ നായകന്‍ ഇയാന്‍ മോര്‍ഗന്റെ ശതകത്തിലൂടെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഏകദിന ക്രിക്കറ്റിന്റെ സമസ്ത ചാരുതയും കണ്ട പോരാട്ടത്തില്‍ ഇംഗ്ലണ്ട് പൊരുതി വീണു. ഫലം നായകനായി അരങ്ങേറിയ ആദ്യ ഏകദിന പരമ്പര തന്നെ സ്വന്തമാക്കാന്‍ വിരാട് കോഹ്‌ലിക്ക് സാധിച്ചു.
കട്ടക്കില്‍ കാര്യങ്ങള്‍ കട്ടയ്ക്കു കട്ടയായിരുന്നു. അടിക്ക് തിരിച്ചടിയെന്ന നിലയില്‍ കാര്യങ്ങള്‍ പോയപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 15 റണ്‍സ് അകലെ അവസാനിപ്പിച്ച് ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പര 2-0ത്തിനു സ്വന്തമാക്കി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയച്ചു. നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 381 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ പ്രതീക്ഷ വിടാതെ പൊരുതിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 366റണ്‍സില്‍ അവസാനിച്ചു.
സെഞ്ച്വറിയുമായി ഇംഗ്ലീഷ് നായകന്‍ മോര്‍ഗന്‍ മുന്നില്‍ നിന്നു നയിച്ച് പൊരുതിയെങ്കിലും അന്തിമ വിജയത്തില്‍ ടീമിനെയെത്തിക്കാന്‍ സാധിക്കാതെ റണ്ണൗട്ടായത് അവര്‍ക്ക് തിരിച്ചടിയായി. മോര്‍ഗന്‍ 81 പന്തുകള്‍ നേരിട്ട് ആറു ഫോറും അഞ്ചു സിക്‌സും പറത്തി 102 റണ്‍സെടുത്തു.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇംഗ്ലണ്ടിനു തുടക്കത്തില്‍ അലക്‌സ് ഹെയല്‍സി(14) നെ നഷ്ടമായി. തുടര്‍ന്നെത്തിയ ജോ റൂട്ടും (54) ജേസണ്‍ റോയി (82) യും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിങ്‌സ് 100 കടത്തി. ഇരുവരും പുറത്തായ ശേഷം ഒത്തുകൂടിയ മോര്‍ഗനും മോയിന്‍ അലി (55) യും ഇന്ത്യന്‍ ബൗളിങിനെ കടന്നാക്രമിച്ചു.
എന്നാല്‍ മോയിന്‍ അലിയെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. രണ്ടോവറില്‍ ജയിക്കാന്‍ 28 റണ്‍സ് ബാക്കി നില്‍ക്കെ മോര്‍ഗനെ ജസ്പ്രീത് ബുമ്‌റ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചു. ഇന്ത്യക്കായി അശ്വിന്‍ മൂന്നും ബുമ്‌റ രണ്ടും ഭുവനേശ്വര്‍, ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 25 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ കെ.എല്‍ രാഹുല്‍, ധവാന്‍, കോഹ്‌ലി എന്നിവര്‍ കൂടാരം കയറി ഇന്ത്യ പരുങ്ങലിലായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു.
യുവരാജും ധോണിയും ചേര്‍ന്നു പോരാട്ടം ഇംഗ്ലീഷ് ക്യാംപിലേക്ക് നയിച്ചു. തിരിച്ചുവരവ് ശരിക്കും ആഘോഷമാക്കി യുവി പഴയ പ്രതാപത്തിലേക്ക് എത്തിയ കാഴ്ച മനോഹരമായിരുന്നു.
മികച്ച പിന്തുണയുമായി ധോണിയും ഒപ്പം കൂടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സൊഴുകി. ഇരുവരും ചേര്‍ന്നു നാലാം വിക്കറ്റില്‍ 256 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് തീര്‍ത്തത്.
2011ലെ ഏകദിന ലോകകപ്പിലെ സെഞ്ച്വറി പ്രകടനത്തിനു ശേഷം ആദ്യമായി ശതകം പിന്നിട്ട യുവരാജ് 127 പന്തില്‍ 150 റണ്‍സ് കണ്ടെത്തി. 21 ഫോറുകളും മൂന്നു സിക്‌സുമാണ് യുവി അടിച്ചെടുത്തത്. ധോണി 122 പന്തില്‍ നിന്നു 134 റണ്‍സ് നേടി. 10 ബൗണ്ടറികളും ആറു പടുകൂറ്റന്‍ സിക്‌സറുകളുമാണ് മുന്‍ നായകന്‍ പറത്തിയത്. യുവിയുടെ 14ാം ഏകദിന സെഞ്ച്വറിയും ധോണിയുടെ 10ാം സെഞ്ച്വറിയുമാണ് കട്ടക്കില്‍ പിറന്നത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും യുവരാജ് സ്വന്തമാക്കി. നാലാം ഓവറില്‍ ഒത്തുചേര്‍ന്ന ഇരുവരും 43ാം ഓവറിലാണ് പിരിഞ്ഞത്.
നാലാം വിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട്, ഇംഗ്ലണ്ടിനെതിരേ ഏറ്റവും ഉയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് എന്നീ നേട്ടങ്ങളും ധോണി- യുവി സഖ്യം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംല- എ.ബി ഡിവില്ല്യേഴ്‌സ് സഖ്യം 2012ല്‍ സൃഷ്ടിച്ച 172 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ വെറ്ററന്‍മാര്‍ മറികടന്നത്. ഏകദിനത്തില്‍ 200ല്‍ അധികം സിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലായി. ഇന്ത്യന്‍ ഇതിഹാസം സച്ചിനെയാണ് ധോണി പിന്നിലാക്കിയത്. സച്ചിന്‍ 195 സിക്‌സറുകളാണ് കരിയറില്‍ അടിച്ചത്.
അവസാന ഓവറുകളില്‍ കേദാര്‍ ജാദവ് (22), ഹാര്‍ദിക് പാണ്ഡ്യ(19), രവീന്ദ്ര ജഡേജ (16) എന്നിവര്‍ നടത്തിയ വെടിക്കെട്ടും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചു. ഇംഗ്ലണ്ട് വഴങ്ങിയ 16 റണ്‍സിന്റെ എക്‌സ്ട്രയും അവരുടെ തോല്‍വിക്ക് കാരണമായി.
നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സിന്റെ പ്രകടനമാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. ലിയാം പ്ലങ്കറ്റ് രണ്ടു വിക്കറ്റ് നേടി. യുവരാജാണ് കളിയിലെ കേമന്‍.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago