അക്രമം: കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ബി.ജെ.പി
കൊച്ചി: കേരളത്തിലെ ക്രമസമാധാന നില പരിപൂര്‍ണമായി തകര്‍ന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. കണ്ണൂരില്‍ സി.പി.എമ്മിന്റെ അക്രമത്തിനിരയായി ബി.ജെ.പി പ്രവര്ത്തകന് സന്തോഷ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രാഥമിക ബാധ്യതയുള്ള സര്‍ക്കാര്‍ നൂറ് ശതമാനം പരാജയപ്പെട്ടിരിക്കുകയാണെന്നത് വ്യക്തമായെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്രമം അവസാനിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി തന്നെ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിന്റെ മഷി മായുന്നതിന് മുമ്പാണ് വീണ്ടും അക്രമം. അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാതെ ആയുധം താഴെവയ്ക്കാന്‍ പ്രവര്‍ത്തകരോട് കല്പിക്കുകയാണ് കോടിയേരി ബാലകൃഷ്ണന് ചെയ്യേണ്ടതെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."