HOME
DETAILS
MAL
'നോട്ടിന് റേഷന്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ'
backup
January 20 2017 | 04:01 AM
കളമശേരി: നോട്ടിന് റേഷന്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ഇ ബാലാനനന് അനുസ്മരണ സമ്മേളനവും പി.കെ അബ്ദുള്‍ റസാക്ക് രക്തസാക്ഷിത്വ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏലൂര്‍ പുതിയ റോഡ് കവലയില്‍ കൂടിയ യോഗത്തില്‍ കളമശേരി ഏരിയ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ടി.കെ മോഹനന് അധ്യക്ഷനായി. സി.പി.എം ജില്ല സെക്രട്ടറി പി രാജീവ്, സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രന് പിള്ള, സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, സരോജനി ബാലാനനന്, എം.എം ലോറന്‍സ്, സി.കെ പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യവസായിയെ തട്ടികൊണ്ടു പോയ കേസില്‍ പ്രതിയായ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുള്ള വി.എ സക്കീര്‍ ഹുസൈനും വേദിയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."