രാജ്യത്തെ സംഘര്‍ഷങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് രാഷ്ട്രപതി
കൊല്‍ക്കത്ത: രാജ്യത്ത് വളര്‍ന്നു വരുന്ന സംഘട്ടനങ്ങളിലും അഭിപ്രായവ്യത്യാസങ്ങളിലും ഖേദം പ്രകടിപ്പിച്ച് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. രാജ്യത്ത് പരസ്പരം ബഹുമാനമില്ലാത്ത അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്.
പല നിസാര വിഷയങ്ങളിലും ജനങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്- രാഷ്ട്രപതി പറഞ്ഞു. പശ്ചിമ ബംഗാളിലെ പശ്്ചിമ മിഡ്നാപ്പൂര്‍ ജില്ലയില്‍ നടന്ന 28ാമത് ദന്തന്‍ ഗ്രാമീണ്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ പത്രങ്ങളും ചാനലുകളും പരിശോധിക്കൂ,
അന്താരാഷ്ട്ര തലത്തിലുള്ള അക്രമസംഭവങ്ങളെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. പകരം ഇവിടെ ദിവസേന നടക്കുന്ന ചെറിയ ചെറിയ അക്രമ പരമ്പരകളെക്കുറിച്ചാണ്.
നമ്മുടെ മനസിലും ബോധത്തിലുമെല്ലാം സംഘട്ടനങ്ങളാണ്. സ്ഥിരമായി അക്രമസംഭവങ്ങള്‍ അരങ്ങേറുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധനം, പശ്ചിമ ബംഗാളിലെ ഭംഗാര്‍ പ്രതിഷേധം എന്നിവ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
ലോകം കൂടുതല്‍ ക്രൂരമായിരിക്കുന്നു. ഇത് മനുഷ്യവംശത്തിന്റെ രീതിയല്ല.
പരസ്പരം സ്നേഹിക്കുകയും പരസ്പരം സ്വീകരിക്കുകയും ചെയ്യുന്നതാണ് മനുഷ്യവംശത്തിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ദന്തന്‍ ഗ്രാമീണ്‍ മേള പോലുള്ളവ ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം സൃഷ്ടിക്കാന്‍ ഉതകുന്നവയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."