യുവമോര്‍ച്ച സംസ്ഥാന നേതാവടക്കം ഒന്‍പതുപേരെ അറസ്റ്റുചെയ്തു
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാട്ടുകയും പൊലിസിനെ തള്ളിയിടുകയും ചെയ്ത കേസില്‍ യുവമോര്‍ച്ച സംസ്ഥാന വക്താവടക്കം ഒന്പതുപേര് അറസ്റ്റില്‍. യുവമോര്‍ച്ച സംസ്ഥാന ഭാരവാഹിയും മംഗല്പാടി സ്വദേശിയുമായ വിജയകുമാര്‍ റൈ(36), കീഴൂരിലെ അനില്‍കുമാര്‍ (21), ചാക്കട്ടത്തട്ടിയിലെ രോഹിത്(25), കൂടാല്‍ മൊഗറുവിലെ കെ.വി മഹേഷ് (26), ഇച്ചിലങ്കോട്ടെ ചന്ദ്രകാന്ത് ഷെട്ടി(33), മംഗല്പാടി ഹേരൂരിലെ സന്ദീപ് കുമാര്‍ ഷെട്ടി(29), മേല്പറമ്പിലെ നിതിന്‍കുമാര്‍(25), പരവനടുക്കം കൈന്താറിലെ കെ രാഗേഷ്(26), കളനാട് പള്ളിപ്പുറത്തെ പി രഞ്ജിത്ത് കുമാര്‍(26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ 20 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയക്ക് രണ്ടരയോടെ സദസിന് സമീപത്തുവച്ചായിരുന്നു സംഭവം. ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി വേദിയില്‍ നിന്ന് എഴുന്നേറ്റു നില്ക്കവേയാണു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാട്ടിയത്.
കാസര്‍കോട് എസ്.ഐ കെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ തടഞ്ഞതോടെ പൊലിസിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിയിടുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."