HOME
DETAILS
MAL
ജെല്ലിക്കെട്ട് നിയമവിധേയമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് ഓര്‍ഡിനന്‍സ് ഇറക്കും
backup
January 21 2017 | 03:01 AM
ചെന്നൈ: ജെല്ലിക്കെട്ട് നിയമവിധേയമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് ഓര്‍ഡിനന്‍സ് പുറത്തിറക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പരിശോധിച്ച് അംഗീകരിച്ച ഓര്‍ഡിനന്‍സിന്റെ കരട് രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചു. ഓര്‍ഡിനന്‍സ് പുറത്തിറക്കും വരെ പ്രതിഷേധം തുടരുമെന്ന് സംഘടനകള്‍ അറിയിച്ചു.
ചെന്നൈ മറീനാബീച്ചിലും തമിഴ്നാട്ടിലെ മധുരയില്‍ അളങ്കനല്ലൂര്‍ ഉള്‍പ്പടെയുള്ള തെക്കന്‍ പ്രവിശ്യകളിലും ലക്ഷക്കണക്കിന് സമരക്കാര്‍ ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."