HOME
DETAILS
MAL
എന്‍.എസ്.എസിന് നബാര്‍ഡിന്റെ പുരസ്‌കാരം
backup
January 21 2017 | 04:01 AM
കോട്ടയം: സ്വയംസഹായസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ കൃഷി-ഗ്രാമവികസന ബാങ്ക് (നബാര്‍ഡ്) കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാരിതര സന്നദ്ധസംഘടനയ്ക്കായി ഏര്‍പ്പെടുത്തിയ 'സ്റ്റേറ്റ് ലെവല്‍ ബെസ്റ്റ് പെര്‍ഫോമിങ് എന്‍.ജി.ഒ അവാര്‍ഡ് ' നായര്‍ സര്‍വിസ് സൊസൈറ്റിക്ക് ലഭിച്ചു.
2014-15 സാമ്പത്തികവര്‍ഷവും എന്‍.എസ്.എസിനാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ ദിവസം നബാര്‍ഡിന്റെ കേരള റീജ്യനല്‍ ഓഫിസ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാറില്‍ എന്‍.എസ്.എസ് സോഷ്യല്‍ സര്‍വിസ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറി വി.വി ശശിധരന്‍നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."