HOME
DETAILS
MAL
കേണലിന്റെ ഭാര്യയുമായി ബന്ധം: ബ്രിഗേഡിയര്‍ക്ക് മൂന്ന് വര്‍ഷം തടവ്
backup
January 01 2018 | 03:01 AM
ന്യൂഡല്‍ഹി: കേണിലിന്റെ ഭാര്യയുമായി രഹസ്യ ബന്ധം പുലര്‍ത്തിയതിന് ബ്രിഗേഡയര്ക്ക് മൂന്ന് വര്‍ഷം തടവ്. ബ്രിഗേഡിയര്‍ കുറ്റക്കാരനാണെന്ന് ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ സേനയില്‍ നിന്ന് പിരിച്ചുവിട്ടു.
ബ്രിഗേഡിയര്‍ കുറ്റസമ്മതം നടത്തയതിനെ തുടര്‍ന്ന് ഒക്ടോബറില്‍ നടന്ന കോര്‍ട്ട് മാര്‍ഷലില്‍ ബ്രിഗേഡിയറിന്റെ പത്ത് വര്‍ഷത്തെ സീനിയേറിറ്റി പിന്‍വലിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ചു.
എന്നാല്‍ ഈ ശിക്ഷ അപര്യാപ്തമാണെന്നും പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍മി ജി.സി.എമ്മിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബ്രിഗേഡിയറെ സര്‍വിസില്‍ പിരിച്ചുവിടാനും മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."