HOME
DETAILS

മത്സ്യവും പെട്ടിയും വ്യാപകമായി മോഷണം പോകുന്നതായി പരാതി

  
backup
May 26, 2016 | 7:31 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be

കായംകുളം: കരീലകുളങ്ങര മത്സ്യമാര്‍ക്കറ്റില്‍നിന്നും രാത്രികാലങ്ങളില്‍ മത്സ്യവും പെട്ടിയും വ്യാപകമായി മോഷണം പോകുന്നു.
കരീലകുളങ്ങരയിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റില്‍ വില്‍പ്പനക്കായി  സൂക്ഷിച്ചിരുന്ന ആയിരക്കണക്കിനു രൂപ വിലവരുന്ന മത്സ്യങ്ങളും  അവ സൂക്ഷിക്കുന്ന പെട്ടികളുമാണ് കഴിഞ്ഞ കുറെ നാളുകളായി വ്യാപകമായി മോഷണം പോകുന്നത്.
ഒന്നര മാസം മുമ്പ് എഴുന്നൂറ് രൂപയോളം വിലവരുന്ന 60 പെട്ടികള്‍ മോഷണം പോയിരുന്നു. മത്സ്യ വ്യാപാരികള്‍ കരീലകുളങ്ങര പോലീസില്‍ പരാതി നല്‍കിയെങ്കിലും മോഷണവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായില്ല. പിന്നീടും പല ദിവസങ്ങളിലും ചെറിയ തോതില്‍ പെട്ടിമോഷണം നടന്നതായി കച്ചവടക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം  മത്സ്യക്കച്ചവടക്കാരായ ഹസന്‍കുഞ്ഞ്, സലീം, ഷാജി എന്നിവരുടെ 650 രൂപ വിലവരുന്ന 40 കിലോ നെമ്മീനും 250 രൂപ വിലവരുന്ന 60 കിലോ ചൂരയും രാത്രിയില്‍ മോഷ്ടാക്കള്‍ അപഹരിച്ചു. ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി താല്‍ക്കാലിക ഷെഡിലാണ് ഇപ്പോള്‍ ചന്ത പ്രവര്‍ത്തിക്കുന്നത്.
രാത്രി എട്ടുമണിവരെയുള്ള കച്ചവടത്തിനുശേഷം പിറ്റേദിവസത്തേക്കുള്ളതും ഓര്‍ഡര്‍ അനുസരിച്ച് നല്‍കാനുള്ളതുമായ വലിയ മത്സ്യങ്ങള്‍ ഐസിട്ട് സൂക്ഷിച്ചുവയ്ക്കുകയാണ് പതിവ്. ഇതാണ് മോഷ്ടാക്കള്‍ അര്‍ദ്ധരാത്രിയോടെ അപഹരിക്കുന്നത്. കമ്മീഷന്‍ കടകളില്‍നിന്നും ആയിരംതെങ്ങ് മത്സ്യ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍നിന്നും കടമായാണ് കച്ചവടക്കാര്‍ മത്സ്യം വാങ്ങി സൂക്ഷിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാന്‍ അധികൃതര്‍ നടപടി  സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് വിവാദം; ആരോപണവുമായി വിഷ്ണുവിന്റെ സഹോദരന്‍

Kerala
  •  3 days ago
No Image

വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി

Kerala
  •  3 days ago
No Image

പാലക്കാട് കായിക അധ്യാപകന്റെ പീഡനം: ഒരു വിദ്യാര്‍ഥി കൂടി പരാതിയുമായി രംഗത്ത്; മൂന്നാമത്തെ കേസെടുത്തു

Kerala
  •  3 days ago
No Image

കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം; പ്രമുഖര്‍ അപകടത്തില്‍പ്പെട്ടതായി സംശയം

International
  •  3 days ago
No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  3 days ago
No Image

ഖരമാലിന്യ സംസ്‌ക്കരണത്തിന് 160 കോടി 

Kerala
  •  3 days ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 days ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  3 days ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  3 days ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  3 days ago