ഈ ഫംഗസ് പാമ്പുകളുടെ ഉന്മൂലനത്തിനോ?
ജൈവ വ്യവസ്ഥയില്‍ പാമ്പുകളുടെ പ്രാധാന്യം കൂടുതലാണെന്നാണ് വിലിയിരുത്തല്‍. വടക്കേ അമേരിക്കയിലും യൂറോപ്പിലും കാടുകളിലെ പാമ്പുകളില്‍ വ്യാപകമാകുന്ന ഫംഗല്‍ രോഗം ഗവേഷകരെ ഭയപ്പെടുത്തുകയാണ്. പാമ്പുകളെ ഭയപ്പെടുന്നവര്‍ക്ക് ഇത് നല്ല വാര്‍ത്തയായി തോന്നിയേക്കാം. എന്നാല്‍ ഇത് അത്ര ശുഭ വാര്‍ത്തയല്ല. ഒഫിഡിയോ മൈസസ് ഒഫിഡിയോ ഡികോളോ എന്ന ഈ ഫംഗസ് തണുപ്പു കൂടുതലുള്ള കാലാവസ്ഥയില്‍ കാണപ്പെടുന്ന എല്ലാ ഇനം പാമ്പുകളെയും ബാധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ രോഗം വൈകാതെ മറ്റു പ്രദേശങ്ങളിലേക്കും പടരുമെന്നാണ് ഗവേഷകരുടെ ഭയം. അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയാണ് പാമ്പുകളില്‍ പടരുന്ന ഈ ഗുരുതരമായ രോഗം തിരിച്ചറിഞ്ഞത്. അമേരിക്കയിലെ 23 ഇനം പാമ്പുകളിലും, യൂറോപ്പിലെ 12 ഇനം പാമ്പുകളിലും ഈ ഫംഗസ് ബാധിച്ചിട്ടുണ്ട്. ഫംഗസ് ബാധിക്കുന്നത് പാമ്പുകളുടെ തൊലിപ്പുറത്താണ്. ഇത് പാമ്പുകളെ ഇഴയാനും ഇര തേടാനുള്ള അവസ്ഥയില്‍ ഇവയെ ക്ഷീണിതരാക്കും. ക്ഷീണിതരാകുന്നതോടെ ഭക്ഷണം ലഭിക്കാതെ ഇവ മരണപ്പെടുകയാണ് പതിവെന്നും ഗവേഷകര്‍ പറയുന്നു. ഫംഗസ് ബാധിക്കുന്നുവെന്നല്ലാതെ ഇതിന്റെ കാരണമോ പരിഹാരമോ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."