സമ്മതിദായകരുടെ ദേശീയ ദിനാചരണം 25ന്
തിരുവനന്തപുരം: ജനുവരി 25 സമ്മതിദായകരുടെ ദേശീയ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശാനുസരണം അന്ന് രാവിലെ 11ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കണമെന്ന് പൊതുഭരണ ഏകോപന വകുപ്പ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിനാചരണവുമായി ബന്ധപ്പെട്ട് സംവാദം, പ്രസംഗം, മോക്ക്‌പോള്‍, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിജ്ഞാവാചകം ചുവടെ:
ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വാതന്ത്ര്യവും നീതിയുക്തവും സമാധാനപരമായ തെരഞ്ഞെടുപ്പിന്റെ അന്തസും കാത്തു സൂക്ഷിക്കുമെന്നും, ജാതി,മതം,ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."