119 ബദല്‍ സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം പൂട്ടുവീണേക്കും ജീവനക്കാര്‍ സമരത്തിലേക്ക്
നിലമ്പൂര്‍:ആദിവാസി കോളനികളും തീരദേശ മേഖലകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന 309 ബദല്‍ സ്‌കൂളുകളില്‍119 എണ്ണം അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കഴിഞ്ഞ പത്തിന് പുറത്തിറങ്ങി. അഞ്ചില്‍ താഴെ വിദ്യാര്‍ഥികള്‍ പഠിക്കുന്നതും പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മൂന്ന് കിലോമീറ്ററില്‍ താഴെ ദൂരപരിധിയുമുള്ള ബദല്‍ സ്‌കൂളുകളാണ് അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത്.
20 വര്‍ഷമായി ബദല്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിഷയങ്ങള്‍ പരാമര്‍ശിക്കാതെയാണ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. കേവലം 5000 രൂപ പ്രതിമാസ വേതനത്തിനാണ് 19 വര്‍ഷമായി ഇവര്‍ ജോലി ചെയ്തിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് 5000 രൂപ 10,000 രൂപയായി ഉയര്‍ത്തിയത്. ഇതിന്റെ ആശ്വാസം ലഭിച്ചുതുടങ്ങിയപ്പോള്‍ തന്നെ സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന ഭീഷണി ജീവനക്കാരെ ആശങ്കയിലാഴ്ത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ബദല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നീക്കം നടന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ച് ശമ്പളം ഉയര്‍ത്തി നല്‍കുകയായിരുന്നു. ഇവിടുത്തെ അധ്യാപകരെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് മറ്റു വകുപ്പുകളില്‍ സ്ഥിരജോലി നല്‍കുമെന്നായിരുന്നു ഉറപ്പെങ്കിലും ജീവനക്കാരുടെ വിഷയത്തില്‍ മൗനം പാലിച്ചാണ് പുതിയ നീക്കം. സംഘടനാതലത്തില്‍ സമരപരിപാടിക്കൊരുങ്ങുകയാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."