HOME
DETAILS

അഞ്ച് ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കിന് മൂടി പോലുമില്ല; മലിനജലം കുടിച്ച് ജനങ്ങള്‍ രോഗികളാകുന്നു

  
backup
May 26, 2016 | 7:46 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%82

ദേശമംഗലം: അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ശുദ്ധ ജലമെത്തിക്കുന്ന ഭീമന്‍ വാട്ടര്‍ ടാങ്കിന് മൂടി പോലുമില്ലാത്തത് മൂലം നൂറ് കണക്കിന് ജനങ്ങള്‍ രൂക്ഷമായ വേനലില്‍ മലിന ജലം കുടിക്കേണ്ട അവസ്ഥയില്‍. കടങ്ങോട് ശുദ്ധ ജല പദ്ധതിയുടെ ഗുണഭോക്താക്കളായ വരവൂര്‍, എരുമപ്പെട്ടി കടങ്ങോട്, ദേശമംഗലം പഞ്ചായത്തുകളിലെ ജനങ്ങളാണ് മലിനജലം കുടിച്ച് വിവിധ മാരക രോഗങ്ങള്‍ക്ക് കീഴടങ്ങുന്നത്.
ഈ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന വെള്ളം മുഴുവന്‍ മലിനമാണെന്നും രൂക്ഷമായ ദുര്‍ഗന്ധം മൂലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നേരത്തെ നാട്ടുകാര്‍ ആരോപിച്ചിരുന്നു. വെള്ളത്തില്‍ നിറയെ മാലിന്യങ്ങളും, പാറ്റ ചിറകുകളുമൊക്കെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പഞ്ചായത്തിനും വാട്ടര്‍ അതോരിറ്റിക്കും നിവേദനം നല്‍കുകയും ചെയ്തു. എന്നിട്ടും അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്.
കൊണ്ടയൂര്‍ കുടപ്പാറയിലെ വനത്തിനുള്ളിലെ വാട്ടര്‍ ടാങ്കിനടുത്ത് എത്തിപ്പെടുക എന്നത് തന്നെ ഏറെ ദുഷ്‌കരമാണെന്ന് നാട്ടുകാരനായ ബാബു കാങ്കലാത്ത് പറയുന്നു. കാട്ടുപൊന്തകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ 5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് പുറത്തേക്ക് കാണാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. മൂടി ഇല്ലാത്തതിനാല്‍ ചുറ്റുമുള്ള മരങ്ങളുടെ ഇല മുഴുവന്‍ ടാങ്കിലേക്ക് വീഴുന്ന സ്ഥിതിയാണ്.
ഈ ഇലകള്‍ ചീഞ്ഞ് നാറിയാണ് വെള്ളത്തിന് ദുര്‍ഗന്ധം ഉണ്ടാകുന്നതെന്നും കണ്ടെത്തി. ഇഴ ജന്തുക്കളും മറ്റും ടാങ്കില്‍ വീണ് ചത്ത് കിടക്കുന്നതായും കണ്ടെത്തി. വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടത്താത്ത ടാങ്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് റിട്ടയേര്‍ഡ് തഹസില്‍ദാര്‍ എം.കെ സോമനാഥനും ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആരോഗ്യം തകര്‍ത്ത് അവരെ മാരക രോഗത്തിലേക്ക് തള്ളിവിടുന്ന വാട്ടര്‍ അതോരിറ്റിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  7 hours ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  8 hours ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  9 hours ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  9 hours ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  9 hours ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  9 hours ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  10 hours ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  10 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  11 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  11 hours ago