വരള്‍ച്ച: ഒരു വാര്‍ഡില്‍ രണ്ടു വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ
കല്‍പ്പറ്റ: വരള്‍ച്ച നേരിടുന്നതിന് വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ 5000 ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ടുവീതം കിയോസ്കുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജില്ലയിലെ വരള്‍ച്ച നേരിടുന്നതിന് ജില്ലാ കലക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഓരോ വാര്‍ഡിലും 10000 ലിറ്റര്‍ സംഭരണശേഷിയുള്ള ഓരോ കിയോസ്കുകള്‍ സ്ഥാപിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഭൂപ്രകൃതിയുടെ സവിശേഷതയും ജനങ്ങളുടെ സൗകര്യവും പരിഗണിച്ച് തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ 5000 ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ടുവീതം കിയോസ്കുകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏതെങ്കിലും വാര്‍ഡുകള്‍ക്ക് പദ്ധതി ആവശ്യമില്ലാത്തപക്ഷം വിസ്തൃതിയും വരള്‍ച്ചയും കൂടുതലുള്ള മറ്റു വാര്‍ഡുകള്‍ക്ക് കിയോസ്കുകള്‍ കൈമാറുന്ന കാര്യവും പരിഗണനയിലുണ്ട്. പദ്ധതി നടത്തിപ്പിനുള്ള ചെലവ് വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍നിന്നാണ് കണ്ടെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."