ഓഫിസുകളില്‍ ആളില്ലാ കസേരകള്‍ ഭരണം സ്തംഭിച്ച് ഗ്രാമവികസന വകുപ്പ്
ബ്ലോക്ക് പഞ്ചായത്തുകള്‍ വിനിയോഗിച്ചത് പദ്ധതി വിഹിതത്തിന്റെ മൂന്നര ശതമാനം മാത്രം
കല്‍പ്പറ്റ: പ്രധാന ഉദ്യോഗസ്ഥരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത് ജില്ലയിലെ ഗ്രാമ വികസന വകുപ്പിന്റെ ഭരണ സ്തംഭനത്തിന് കാരണമാകുന്നു. 17 സുപ്രധാന തസ്തികകളാണ് വകുപ്പില്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്.
ഉദ്യോഗസ്ഥരില്ലാതായതോടെ ജില്ലയിലെ നാലു ബ്ലോക്ക് പഞ്ചായത്തുകളിലും വാര്‍ഷിക പദ്ധതി നിര്‍വഹണം അവതാളത്തിലായിരിക്കുകയാണ്. ഭരണ സമിതിയുടെ നയപരമായ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ഡിസംബര്‍ 31 വരെ പദ്ധതി വിഹിതത്തിന്റെ മൂന്നര ശതമാനം മാത്രമാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വിനിയോഗിക്കാനായത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ ദുരവസ്ഥ. ഇതോടെ 12-ാം പഞ്ചവത്സര പദ്ധതികളിലുള്‍പ്പെട്ട പ്രവര്‍ത്തികളുടെ തുക ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നഷ്ടമാകും. പഞ്ചവത്സര പദ്ധതിയുടെ കാലാവധി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമെന്നതിനാല്‍ തുടങ്ങാത്തതും പൂര്‍ത്തിയാകാത്തതുമായ പ്രവൃത്തികള്‍ സ്പില്‍ഓവറായി മാറ്റിവയ്ക്കാനും കഴിയില്ല.
കല്‍പ്പറ്റ, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ നാലു ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. പനമരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ സെക്രട്ടറി, ജോയിന്റ് ബി.ഡി.ഒ, ഹെഡ് ഓഫ് അക്കൗണ്ട്‌സ് തസ്തികകളില്‍ മാസങ്ങളായി ആളില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രൊജക്ട് ഓഫിസറുടെ കസേരയും ഒഴിഞ്ഞുകിടക്കുകയാണ്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ സെക്രട്ടറി, ജോയിന്റ് ബി.ഡി.ഒ, ഹെഡ് ഓഫ് അക്കൗണ്ട്‌സ്, ഹെഡ് ക്ലാര്‍ക്ക്, തൊഴിലുറപ്പ് പദ്ധതി ബി.പി.ഒ എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടക്കന്നത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ സെക്രട്ടറിയും ബി.പി.ഒയുമാണ് ഇല്ലാത്തത്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നോക്കുകുത്തിയായിരിക്കയാണ് സെക്രട്ടറിയുടെയും ജോയിന്റ് ബി.ഡി.ഒയുടെയും കസേരകള്‍. നാല് ബ്ലോക്ക് പഞ്ചായത്തുകളിലുമായി വി.ഇ.ഒമാരുടെ 46 തസ്തികകളില്‍ ആറെണ്ണം ഒഴിഞ്ഞുകിടക്കുയാണ്.
ജീവനക്കാരില്ലാത്തിനാല്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം അവതാളത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി വയനാട് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച ആവശ്യത്തോട് ഉദ്ഘാടന ഭാഷണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുകപോലും ചെയ്തില്ല. ഇതോടെ ഒഴിവുകള്‍ നികത്തുന്നതിനു ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് സാരഥികള്‍ ഉള്‍പ്പെടെ നടത്തുന്ന നീക്കങ്ങള്‍ വൃഥാവിലാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."