ഡബ്ല്യു.എം.ഒ ഗോള്‍ഡന്‍ ജൂബിലി: സാംസ്കാരിക സമന്വയം നടത്തി
മുട്ടില്‍: ഒരേ ദൈവത്തിന്റെ വ്യത്യസ്ത സന്ദേശങ്ങളാണ് മതങ്ങളെന്ന് സുല്‍ത്താന്‍ ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു.
സ്നേഹ കുരുണ്യവഴിയില് 50 വര്‍ഷം പിന്നിടുന്ന ഡബ്ല്യു.എം. ഒ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ സാംസ്കാരിക സമന്വയം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെന്റ് തോമസിനും, മാലിക് ബിന്‍ ദിനാറിനും പളളി പണിയാന്‍ സ്ഥലം നല്‍കിയത് ഹൈന്ദവരാണ്. ക്രിസ്ത്യാനികള്‍ക്ക് ആഗ്രയില്‍ മനോഹരമായ പളളി പണിത് നല്കിയ അക്ബര്‍ ചക്രവര്‍ത്തിയുടെ മാതൃകയാണ് ഇന്ത്യക്കുള്ളത്.
മതങ്ങളിലെ വൈവിധ്യങ്ങളെ അംഗീകരിക്കുമ്പോഴാണ് സമന്വയം സാദ്ധ്യമാകുന്നത്. എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. സ്വാമി പുനലൂര്‍ പ്രഭാകരന് സംസാരിച്ചു. ഹാഫിസ് മുഹമ്മദ് ഷാഫി ഖിറാഅത്ത് നടത്തി.
ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായി. ഡബ്ല്യു.എം.ഒ ജന.സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സന്ദേശം നല്കി. മായന്‍ മണിമ സ്വാഗതവും പി.കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."