HOME
DETAILS

വാര്‍ഡ്തല ആരോഗ്യസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും: മന്ത്രി

  
backup
January 02 2018 | 06:01 AM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86


കോഴിക്കോട്: സമഗ്ര പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വാര്‍ഡ്തല ആരോഗ്യസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് എക്‌സൈസ്, തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. 'ആരോഗ്യ ജാഗ്രത-2018' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യസേനാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 875 കേന്ദ്രങ്ങള്‍ ജില്ലയിലുണ്ടണ്ട്. അതില്‍ 341 കേന്ദ്രങ്ങളില്‍ വിഷമകരമായ സാഹചര്യത്തിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. മാലിന്യപ്രശ്‌നവും കുടിവെള്ള മലിനീകരണവും തടയുകയും വിഷരഹിത ഭക്ഷണം ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ തടയാന്‍ സാധിക്കൂ.
ജൈവമാലിന്യം ഉറവിടത്തില്‍ തന്നെയും ഖരമാലിന്യം സംഭരിച്ച് മറ്റിടങ്ങളിലേക്കും സംസ്‌കരിക്കരിക്കാന്‍ സംവിധാനമുണ്ടണ്ടാകണം. കുടുംബശ്രീയുടെ പ്രവര്‍ത്തനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തോട്ടം മേഖലയില്‍ ടാപ്പിങ് കഴിയുന്ന മുറയ്ക്ക് കപ്പുകള്‍ കമഴ്ത്തിവച്ചാല്‍ കൊതുകുകളെ പ്രതിരോധിക്കാം. ജില്ലയില്‍ ഇനിയും കക്കൂസും വൈദ്യുതിയും ഇല്ലാത്ത വീടുകളില്‍ അവ ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്തിനു മന്ത്രി നിര്‍ദേശം നല്‍കി.
അയല്‍ക്കൂട്ടം, കുടുംബശ്രീ, അങ്കണവാടി, സ്‌കൂളുകള്‍ എന്നിവ വഴി ആവശ്യമായ ബോധവല്‍ക്കരണം നടത്തണം. പദ്ധതി നടത്തിപ്പിന് ആവശ്യമായ നടപടികള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സീറോ വേസ്റ്റ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിനായി മിനി എം.ആര്‍.എഫുകള്‍ക്ക് ഇതുവരെ സ്ഥലം ലഭിക്കാത്ത 60ഓളം പഞ്ചായത്തുകളുണ്ട്. വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ഉപയോഗശൂന്യമായി കിടക്കുന്ന 10 സെന്റ് സ്ഥലം വീതം ഓരോ മിനി എം.ആര്‍.എഫിനും ലഭ്യമാക്കുന്നതിനായി ദുരന്തനിവാരണ ആക്ട് പുറപ്പെടുവിച്ച് സ്ഥലം ലഭ്യമാക്കുമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി യോഗത്തില്‍ അധ്യക്ഷനായി. എം.എല്‍.എമാരായ വി.കെ.സി മമ്മദ്‌കോയ, സി.കെ നാണു, പുരുഷന്‍ കടലുണ്ടണ്ടി യോഗത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago