യു.ഡി.എഫ്, ബി.ജെ.പി സമരം രാഷ്ട്രീയ പ്രേരിതം: സി.പി.എം
കല്‍പ്പറ്റ: ചുരം റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ ചുരം സംരക്ഷണത്തിന്റെ പേരില്‍ സമരം സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.ഐ (എം) ജില്ലാകമ്മിറ്റി പറഞ്ഞു.
കേന്ദ്രവും കേരളവും ഭരിച്ച കോണ്‍ഗ്രസുകാര്‍ അധികാരം കൈയിലുണ്ടായിരുന്നപ്പോള്‍ ചുരം വികസനത്തിനായി ഒന്നും ചെയ്തിട്ടില്ല. റോഡ് വീതികൂട്ടുന്നതിന് വനഭൂമി ലഭ്യമാക്കാനായി നടപടി സ്വീകരിച്ചില്ല. ബദല്‍ റോഡുകള്‍ക്കായി നടത്തിയ പരിശ്രമങ്ങള്‍ തടസപ്പെടുത്തുകായിരുന്നു യു.ഡി.എഫ് നേതാവായ പാര്‍ലമെന്റ് അംഗം ഷാനവാസ് ചെയ്തത്. കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പി ദേശീയപാത വികസനത്തിന് ആവശ്യമായ മുന്‍കൈ എടുക്കുന്നതിന് പകരം വളവുകള്‍ വീതി കൂട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് തുരങ്കംവെക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്, നിലമ്പൂര്‍-ചൂരല്‍മല റോഡ് എന്നിവ കേന്ദ്രസര്‍ക്കാരിന്റെ നിഷേധനിലപാട് മൂലമാണ് യാഥാര്‍ഥ്യമാകാത്തത്. ഒന്നും ചെയ്യാത്ത ഇക്കൂട്ടര്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നടത്തുന്ന സമരങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ബദല്‍ റോഡുകള്‍ യാഥാര്‍ഥ്യമാക്കാന്‍ സി.പി.ഐ (എം) ജനങ്ങളെ അണിനിരത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ പ്രസ്ഥാനങ്ങളെയും സഹകരിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."