ചേകാടിപ്പാലം നിര്‍മാണം കഴിഞ്ഞു, ഇനിയും തുറന്നില്ല
പുല്‍പ്പള്ളി: കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന ചേകാടി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്ന് കൊടുക്കാന്‍ ഇനിയും നടപടിയായില്ല. 2010 ലാണ് ചേകാടിപ്പാലം പണി ആരംഭിച്ചത്. മൂന്ന് വര്‍ഷത്തിനകം തീര്‍ക്കണമെന്ന കരാറിലായിരുന്നു നിര്‍മാണം. ഏഴുകോടി രൂപ ചെലവില്‍ സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല ഏറ്റെടുത്തത്. എന്നാല്‍ എട്ട് വര്‍ഷമായിട്ടും പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. 2016 ഫെബ്രുവരി 20ന് പാലം ഉദ്ഘാടനം ചെയാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റി വെക്കുകയായിരുന്നു. അപ്രോച്ച് റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ പാലം ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കൂ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.
എന്നാല്‍ അന്നത്തെ പ്രതിപക്ഷം അധികാരത്തില്‍ വന്നിട്ടും പാലം ഉദ്ഘാടനം ചെയ്യാന്‍ നടപടിയായില്ല. രണ്ട് പതിറ്റാണ്ട് മുന്‍പ് ബൈരക്കുപ്പയില്‍ പാലം നിര്മിക്കുന്നാനായി നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഏതാനും കിലോമീറ്ററുകള്‍ മാറി ചേകാടിയില്‍ പാലം നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പാലം തുറന്നുകൊടുക്കുന്നതോടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ എളുപ്പത്തില്‍ കാട്ടിക്കുളം, തിരുനെല്ലി, കുടക്, മൈസൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്താന്‍ കഴിയും. ഇക്കാര്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."