പയ്യാമ്പലത്ത് ഇനി കുളമ്പടിയൊച്ചയില്ല
കണ്ണൂര്‍: പയ്യാമ്പലം കടല്‍തീരത്തെ കുതിരസവാരിക്കുള്ള കുതിരാലയം അടച്ചു പൂട്ടി. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരാണ് കഴിഞ്ഞ ദിവസം ഇതു പൂട്ടിച്ചത്. ഏതാനും വര്‍ഷമായി കുതിരാലയം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും ഇത് താഴിട്ട് പൂട്ടാന്‍ കോര്‍പ്പറേഷന്‍ ഓഫിസിലെ റവന്യൂ ഉദ്യോഗസ്ഥര്‍ ധൃതി കാട്ടുകയായിരുന്നുവെന്ന് നടത്തിപ്പുകാരന്‍ വിപിന്‍ ഹാരിദ് ആരോപിച്ചു.
കടല്‍ തീരത്തെ കുതിര സവാരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹരമായിരുന്നു. കുതിരകളെ ഇടക്കിടെ അജ്ഞാതര്‍ കൊല്ലുന്നത് ഉടമയ്ക്കു വലിയ തലവേദനയായിരുന്നു. ഇതിലൊന്നും പ്രതികള്‍ പിടിക്കപ്പെട്ടില്ല. ഇവിടെ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ ഏറെ സഹര്‍ഷത്തോടെ സഞ്ചരിക്കുന്നതാണ് ഈ കുതിരകള്‍. കുട്ടികളെയാണ് കുതിരസവാരി ഏറെ ആകര്‍ഷിക്കുന്നത്. അതാണിപ്പോള്‍ നിലച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."