HOME
DETAILS

ബാപ്പു മുസ്‌ലിയാര്‍ സമുദായത്തെ മുന്നില്‍ നിന്ന് നയിച്ചു: ഹൈദരലി തങ്ങള്‍

  
backup
January 23 2017 | 03:01 AM

%e0%b4%ac%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%81-5


കോഴിക്കോട്: കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സമുദായത്തെ മുന്നില്‍ നിന്നു നയിച്ച പണ്ഡിതനായിരുന്നുവെന്നും ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളെല്ലാം ആത്മാര്‍ഥതയോടെ ചെയ്തു തീര്‍ത്ത പ്രതിഭയായിരുന്നുവെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടന്ന കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ഥനാ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായ രീതിയില്‍ ചെയ്യാന്‍ ബാപ്പു മുസ്‌ലിയാര്‍ക്കു സാധിച്ചുവെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നും അനുസ്മരിക്കപ്പെടുന്നതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. തൊട്ടതെല്ലാം പൊന്നാക്കിയ ദൃഢമനസ്‌കനായ പണ്ഡിതനായിരുന്നു ബാപ്പു മുസ്‌ലിയാരെന്നും പഠന കാലം മുതല്‍ അദ്ദേഹത്തെ പരിചയമുണ്ടെന്നും അന്ന് പഠനത്തില്‍ മാത്രം ശ്രദ്ധയൂന്നിയ ജീവിതമായിരുന്നു ബാപ്പു മുസ്‌ലിയാരുടേതെന്നും ജിഫ്‌രി തങ്ങള്‍ അനുസ്മരിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവന്‍ എം.പി, എം.ഐ ഷാനവാസ് എം.പി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജന. സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സംസാരിച്ചു.
സമസ്ത മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും പങ്കെടുത്തു. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ നിന്നും അവനെ ഒഴിവാക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: റെയ്‌ന

Cricket
  •  31 minutes ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്‌സ് വിട്ടു

Football
  •  an hour ago
No Image

പഠനത്തിനായി കാനഡയിലെത്തി; കോളജുകളില്‍ ഹാജരായില്ല; 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ 'കാണാനില്ലെന്ന്' റിപ്പോര്‍ട്ട്

International
  •  an hour ago
No Image

ഓമല്ലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  2 hours ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  3 hours ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  3 hours ago
No Image

2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?

International
  •  3 hours ago
No Image

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

International
  •  4 hours ago
No Image

തടസ്സവാദവുമായി വീണ്ടും നെതന്യാഹു; മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം കൈമാറാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന്, ആക്രമണവും തുടരുന്നു

International
  •  5 hours ago