HOME
DETAILS
MAL
വിഷരഹിത പച്ചക്കറി വിളവെടുത്ത് കുരുന്നുകള്‍
backup
January 02 2018 | 08:01 AM
കിഴിശ്ശേരി: സ്‌കൂള്‍ വളപ്പിലെ വിഷരഹിത പച്ചക്കറി വിളവെടുത്ത് കുരുന്നുകള്‍. കുഴിയംപറമ്പ് ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്‌കൂള്‍ വളപ്പില്‍ ജൈവകൃഷിയിറക്കിയത്. പയര്‍, വഴുതന, വെണ്ട, മുളക്, പടവലം, വാഴ, കപ്പ തുടങ്ങിയവയാണ് ഇവര്‍ സ്‌കൂള്‍ പരിസരത്ത് കൃഷി ചെയ്യുന്നത്.
സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറി തോട്ടത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്.
ഇരുപത്തഞ്ചോളം വാഴകള്‍ ഇവര്‍ സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്യുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് ബാവ വിസപ്പടി ഉദ്ഘാടനം ചെയ്തു.
എച്ച്.എം ജോണി തോമസ്, അധ്യാപകരായ എ.മൈമൂനത്ത്, പി.ആശ, സി.എന്‍ മിനിക്കുട്ടി, ടി.സുജിത, പി.ഹുസൈന്‍, റഷീദ് കൊന്നാലത്ത്, കെ. ശോഭന, കെ.കെ സുജിത, പി.ഷീന, ഷൈനോജ് കുഴിമ്പാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."