HOME
DETAILS
MAL
ടൗണ്‍ സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് പട്ടാമ്പിയില്‍
backup
January 02 2018 | 08:01 AM
പട്ടാമ്പി: കേരളാ പൊലിസും വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ടൗണ്‍ സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നക്ഷത്ര റീജന്‍സിയില്‍ നടക്കും. മുഹമ്മദ് മുഹ്സിന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് കെ.പി വാപ്പുട്ടി അധ്യക്ഷനാകും. ജില്ലാ പൊലിസ് സൂപ്രണ്ട് പ്രതീഷ്കുമാര്‍, ബാബു കോട്ടയില്‍ സംബന്ധിക്കുംടൗണിലെ വ്യാപാരികള്‍ക്ക് സി.സി.ടി.വി ക്യാമറ സ്ഥാപനങ്ങള്‍ക്ക് മുന്നിലെ റോഡിലേക്ക് റെക്കോര്‍ഡിങ്ങോട് കൂടി സ്ഥാപിക്കുകയും ഇതിലുള്ള ഡാറ്റകള്‍ പൊലിസിന് ലഭ്യമാക്കുന്ന പദ്ധതിയും നടക്കും. ഇന്ന് നടക്കുന്ന ചടങ്ങില്‍ വ്യാപാരികളും പൊതുജനങ്ങളും ഓട്ടോ ടാക്സി തൊഴിലാളി സംഘടനകളും സംബന്ധിക്കണമെന്ന് സി.ഐ പി.വി രമേഷ്, എ.എസ്.ഐ അബ്ദുല്‍ ഖയ്യൂം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."