HOME
DETAILS
MAL
കാര്‍ നിയന്ത്രണം വിട്ട് റെയില്‍പാളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
backup
January 23 2017 | 07:01 AM
മഞ്ചേശ്വരം: കാര്‍ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലുള്ള റെയില്‍പാളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ഹൊസങ്കടി വാമഞ്ചൂര്‍ ടിപ്പര്‍ ഗാരേജിനടുത്താണ് അപകടമുണ്ടായത്. പടന്ന സ്വദേശി ഷംസുദ്ദീന് (39) ആണ് മരണപ്പെട്ടത്. ബന്തിയോട് സ്വദേശി ലത്തീഫ് (30), പച്ചമ്പളം സ്വദേശി കുക്കാര്‍ അമ്മി (26) എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖും കാറിലുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി പെലിസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാറില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ കളിത്തോക്കും കണ്ടെടുത്തു. മഞ്ചേശ്വരം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."