HOME
DETAILS
MAL
മംഗളൂരുവില്‍ 1.57 കോടിയുടെ സ്വര്‍ണം പിടികൂടി
backup
January 02 2018 | 23:01 PM
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2017 ഡിസംബറില്‍ മാത്രം 1.57 കോടിയുടെ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. കസ്റ്റംസ് അധികൃതരാണ് തുകയും അനധികൃതമായി കടത്തുകയായിരുന്ന സ്വര്‍ണവും വിദേശ കറന്‍സിയും 18 യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത്. സംഭവത്തില്‍ പതിനാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറ് യാത്രക്കാരെയും അറസ്റ്റു ചെയ്തു.
ഡിസംബറില്‍ മാത്രമായി 3.87 കിലോഗ്രാം സ്വര്‍ണമാണ് വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്.1.1 കോടിയാണ് പിടിച്ചെടുത്ത സ്വര്‍ണ ഉരുപ്പടികളുടെ വിലയെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനു പുറമെ 56.1 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സികളും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."