പുതുവര്‍ഷത്തില്‍ പ്രതീക്ഷയുടെ തിരിതെളിയിച്ച് വെസ് ബ്രൗണ്‍
കൊച്ചി: ശാന്തിഭവനിലെ കുട്ടികള്‍ക്കൊപ്പം പ്രതീക്ഷയുടെ മണ്‍ചിരാതുകള്‍തെളിയിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഇംഗ്ലണ്ട് താരം വെസ് ബ്രൗണ്‍. ഭാര്യ ലിയാന, മക്കളായ ലോല, ലിലിയ, ഹാലി എന്നിവര്‍ക്കൊപ്പമാണ് താരംഎറണാകുളം കമ്മട്ടിപ്പാടത്തുള്ള ശാന്തിഭവനില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയത്. ബാല്യത്തില്‍ മനസ് മരവിക്കുന്ന പ്രതിസന്ധികളിലൂടെ നടന്ന് ഒടുവില്‍ ശാന്തിഭവനിലെത്തി ജീവിതം തിരികെപ്പിടിച്ചവരാണ് വെസ് ബ്രൗണിനൊപ്പം മണ്‍ചെരാത് കത്തിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ 'സേവ് അവര്‍ ഗേള്‍ ചൈല്‍ഡ് 'എന്ന കാംപയിനിന്റെ ഭാഗമായാണ് ഇവര്‍ ശാന്തിഭവനിലെത്തിയത്. അക്കാദമി ഡയരക്ടര്‍ ബീന സെബാസ്റ്റ്യന്റെ യു.കെയിലുള്ള സുഹൃത്തിലൂടെ ശാന്തിഭവനെക്കുറിച്ചറിഞ്ഞ ലിയാന സന്ദര്‍ശനത്തിനു താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. കൊച്ചിയിലെത്തിയ ലിയാന ക്രിസ്മസ് ദിനത്തില്‍ ശാന്തിഭവനിലെത്തിയിരുന്നു. ഇന്നലെ മക്കളെയും കൂട്ടി വീണ്ടുമെത്തി. ജീവിതത്തില്‍ നേരിട്ട നിരവധി ചൂഷണങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ ശാന്തിഭവനിലെ അന്തേവാസികള്‍ അതിഥികളുമായി പങ്കുവച്ചു.
കളിക്കൂട്ടുകാരനില്‍നിന്നുണ്ടായ പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ശാന്തിഭവനിലെത്തി കൗണ്‍സിലിങിലൂടെ ജീവിതം തിരിച്ചുപിടിച്ച് ഇപ്പോള്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുന്ന പെണ്‍കുട്ടി താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അതിഥികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
ഒടുവില്‍ കുട്ടികള്‍ അവതരിപ്പിച്ച ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനൊപ്പം ലിയാനയും ഹാലിയും നൃത്തംവച്ചു. ഇവരുടെ വിജയകഥകള്‍ നല്‍കുന്ന ഊര്‍ജം സമൂഹത്തിലേക്കും പകരണമെന്നു വെസ് ബ്രൗണ്‍ പറഞ്ഞു. യു.കെയില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ലിയാന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."