അശ്വിനും ജഡേജയ്ക്കും വിശ്രമം; അമിത് മിശ്രയും പര്‍വേസ് റസൂലും ടീമില്‍
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയേയും ഓഫ് സ്പിന്നര്‍ പര്‍വേസ് റസൂലിനേയും ഉള്‍പ്പെടുത്തി. ഇന്ത്യയുടെ മുഖ്യ സ്പിന്‍ സഖ്യമായ ആര് അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അവസരം ലഭിച്ചത്. ഇന്ത്യക്കായി ഒരു ഏകദിന മത്സരം കളിച്ചിട്ടുള്ള താരമാണ് ജമ്മു- കാശ്മിര്‍ താരമായ പര്‍വേസ്. 2014ല്‍ ബംഗ്ലാദേശിനെതിരേയാണ് 27കാരനായ പര്‍വേസ് ഇന്ത്യക്കായി ഇറങ്ങിയത്. ഇംഗ്ലണ്ടിനെതിരേ പരമ്പരയില്‍ അവസരം ലഭിച്ചാല്‍ താരത്തിന്റെ അരങ്ങേറ്റ ടി20യായി പോരാട്ടം മാറും. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും നേരത്തെ ടീമിലിടം പിടിച്ചിട്ടുണ്ട്. 15 അംഗ ടീമിനെയാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി ബി.സി.സി.ഐ തിരഞ്ഞെടുത്തത്.
ഈ മാസം 26നാണ് ആദ്യ ടി20 പോരാട്ടം. കാണ്‍പൂരിലാണ് മത്സരം അരങ്ങേറുന്നത്. രണ്ടാം പോരാട്ടം ഈ മാസം 29നു നാഗ്പൂരിലും മൂന്നാം മത്സരം ഫെബ്രുവരി ഒന്നിനു ബംഗളൂരുവിലും നടക്കും.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, മന്ദീപ് സിങ്, എം.എസ് ധോണി, യുവരാജ് സിങ്, സുരേഷ് റെയ്ന, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അമിത് മിശ്ര, പര്‍വേസ് റസൂല്‍, യുസ്വേന്ദ്ര ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രിത് ബുമ്റ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."