HOME
DETAILS
MAL
റോഡ് വികസനത്തിന് നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കണമെന്ന്
backup
January 03 2018 | 08:01 AM
തിരുവമ്പാടി: മലയോര മേഖലയില്‍ ഏറെ വികസന സാധ്യതയുള്ള തിരുവമ്പാടി ആനക്കാംപൊയില്‍ മറിപ്പുഴ റോഡ് പത്തു മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിന് നാട്ടുകാര്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കണമെന്ന് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സ്ഥലം വിട്ടുനല്‍കിയാല്‍ മാത്രമേ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന് നൂറു കോടിയോളം രൂപയുടെ ഫണ്ട് ലഭിക്കുകയുള്ളൂവെന്നും യോഗം ചൂണ്ടിക്കാട്ടി. വി.കെ പീതാംബരന്, ജോളി ജോസഫ്, ഗണേഷ് ബാബു, കെ.ഡി ആന്റണി, കെ.എം മുഹമ്മദാലി, പി.ടി അഗസ്റ്റ്യന്‍, സി.എന്‍ പുരുഷോത്തമന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."