ജില്ലാ മനുഷ്യജാലിക ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുവ്വാട്ടുപറമ്പില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
ഫാദര്‍. പോള്‍ ആന്‍ഡ്രോസ് സൗഹൃദ പ്രതിനിധിയായി പങ്കെടുക്കും. 26 വൈകിട്ട് മൂന്നിന് കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന ഗ്രൗണ്ടില്‍ നിന്ന് പ്രകടനം ആരംഭിക്കും. പുവ്വാട്ടുപറമ്പില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ അസര്‍ നമസ്കാരത്തിനു ശേഷം തിവ്രവാദത്തിനും ഫാസിസത്തിനുമെതിരെ സൗഹൃദത്തിന്റെ പ്രതിജ്ഞയെടുക്കും.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്റഫ്, നൂറുദ്ദീന്‍ ഫൈസി മുണ്ടുപറ, അലി അക്ബര്‍ മുക്കം, മിദ്ലാജ് അലി താമരശ്ശേരി, അബ്ദുസ്സലാം ഫറോക്ക്, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, അസീസ് പുള്ളാവൂര്‍, മുനീര്‍ കൂടത്തായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."