എഴുത്തുകാര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ തണലില്‍ നില്‍ക്കേണ്ടവരല്ല: എം. മുകുന്ദന്‍
കോഴിക്കോട്: സംവാദത്തിന്റെ വാതിലുകള്‍ ഫാസിസ്റ്റുകള്‍ കൊട്ടിയടക്കുമ്പോള്‍ പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. പ്രതാപന്‍ തായാട്ടിന്റെ 'കേശവന്റെ വിലാപങ്ങള്‍-നോവല്‍ പഠനങ്ങള്‍' പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാര്‍ രക്തസാക്ഷികളാകുമ്പോള്‍ അംഗീകരിക്കപ്പെടുന്നില്ല. വിമര്‍ശനത്തോടുകൂടിയ സ്‌നേഹമാണ് സമൂഹത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ തണലിലോ പ്രത്യയ ശാസ്ത്രത്തിനൊപ്പമോ നില്‍ക്കേണ്ടവരല്ല. കേശവന്റെ വിലാപങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അത് ഇടതുപക്ഷ വിരുദ്ധമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി ടി.പി രാമകൃഷ്ണന്‍ പുസ്തകം പി.കെ പാറക്കടവിനു നല്‍കി പ്രകാശനം ചെയ്തു. സൃഷ്ടികളുടെ പഠനവും ചിന്തയും സമൂഹത്തെ ഒന്നിപ്പിക്കാന്‍ സഹായിക്കുമെന്നും സാഹിത്യകാരന്മാര്‍ വിമര്‍ശിക്കുമ്പോള്‍ അവരെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന കാലമാണിതെന്നും മന്ത്രി പറഞ്ഞു. പി.കെ പാറക്കട്, സി.പി അബൂബക്കര്‍, യു.കെ കുമാരന്‍, കെ. ചന്ദ്രന്‍ മാസ്റ്റര്‍, പ്രതാപന്‍ തായാട്ട്, വി.വി മനോഹരന്‍, കെ.വി സുഭാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."