ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകണം
മാനന്തവാടി: മതമോ ജാതിയോ രാഷ്ടീയമോ നോക്കാതെ തെറ്റുകള്‍ക്കെതിരേ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ വിദ്യാഥികള്‍ തയാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു.
എം.എസ്.എഫ് മാനന്തവാടി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അവഗണിക്കുകയും ഭൂരിപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്ന എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിദ്വേഷമാണ് വളര്‍ത്തുന്നത്.
അഴിമതി, വര്‍ഗീയത, തീവ്രവാദം എന്നിവക്കെതിരേ പ്രവര്‍ത്തിക്കുന്നവരെ ഫാസിസ്റ്റുകള്‍ ഇല്ലായ്മ ചെയ്തും ജനാധിപത്യം നിഷേധിച്ചും കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ഏറെ ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അഷ്കര്‍ പടയന്‍ അധ്യക്ഷനായി.
മുസ്്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍, പി.കെ അസ്മത്ത്, പി.വി.എസ് മൂസ്സ, എന്‍ നിസാര്‍ അഹമ്മദ്, എം.പി നവാസ്, വി.പി.സി ലുഖ്മാനുല്‍ ഹക്കീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."