നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണം: ആക്ഷന്‍ കമ്മിറ്റി
പയ്യന്നൂര്‍: രാമന്തളി തെക്കുമ്പാടെ ജനവാസ കേന്ദ്രത്തിനു സമീപമായി നാവിക അക്കാദമിക്കു വേണ്ടി അശാസ്ത്രീയമായി നിര്‍മിച്ച മാലിന്യ സംസ്കരണ പ്ലാന്റ് ജനവാസ കേന്ദ്രത്തിനു സമീപത്തു നിന്നു മാറ്റിസ്ഥാപിക്കണമെന്ന് നാവിക അക്കാദമി പ്രധാന ഗെയിറ്റിനു സമീപത്തുചേര്ന്ന ആക്ഷന്‍ കമ്മിറ്റി ജന ആരോഗ്യ സമിതി ആവശ്യപ്പെട്ടു. അക്കാദമിയിലെ മാലിന്യ പ്ലാന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികളായ നൂറോളം കുടുംബങ്ങള്‍ക്ക് ദുരിതമായിരിക്കുകയാണ്. ചില കിണറുകളിലെ വെള്ളത്തില്‍ നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. നാട്ടുകാര്‍ നല്കിയ പരാതിയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി വെള്ളത്തിലെ സാമ്പിളുകള്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. മാലിന്യ പ്ലാന്റില്‍ നിന്നുള്ള ആരോഗ്യ പ്രശ്നം രൂക്ഷമായതോടെയാണ് ജനങ്ങള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. പാന്റ് അടച്ചു പൂട്ടുംവരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ വത്സല, പഞ്ചായത്ത് അംഗങ്ങളായ ജനാര്ദ്ദനന്, ടി.കെ പ്രീത, കെ.പി ബാലകൃഷ്ണന്, അഡ്വ. കെ.കെ കുഞ്ഞികൃഷ്ണന്, പി.കെ നാരായണന്, ടി.കെ രമേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."