തീയണക്കാന്‍ നാല് മണിക്കൂര്‍ നീണ്ട പരിശ്രമം
കണ്ണൂര്‍: മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപം ഓടിക്കൊണ്ടിരുന്ന പെയിന്റ് ലോറിക്ക് തീപിടിച്ചത് പ്രദേശത്തെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ടോള്‍ ബൂത്തിന് സമീപത്തുനിന്നും വാഹനത്തിന് പുറകില്‍ പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറും ക്ലീനറും വാഹനം ഒതുക്കി ഇറങ്ങി ഓടുകയായിരുന്നു. തീ ഉയരുന്നത് കണ്ടതോടെ ടോള്‍ ബൂത്തിന് സമീപമുള്ളവരും പരിസരത്തെ വീട്ടുകാരും മറ്റു വാഹന യാത്രക്കാരും പരിഭ്രാന്തരായി. സമീപത്തെ വീട്ടിലുള്ളവരെ ഫയര്‍ഫോഴ്സും പൊലിസും ചേര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചു.
പെയിന്റും മറ്റുചില ഉല്‍പ്പന്നങ്ങളും കയറ്റി മംഗളൂരുവില്‍ നിന്നു വരികയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷന് ലോറിയാണ് കത്തിയമര്‍ന്നത്. പത്ത് യൂനിറ്റ് ഫയര്‍ ആന്റ് റസ്ക്യൂ ടീം നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. വാഹനം കത്തിത്തുടങ്ങി പത്തു മിനിറ്റിനു ശേഷമാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്. ഈസമയം വാഹനത്തിന്റെ പകുതി ഭാഗവും കത്തിയിരുന്നു. പെയിന്റ് കത്തിയ ഗന്ധവും പുകയും തീയണക്കുന്നതിന് തടസമായി. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. കണ്ണൂര്‍ അഗ്നിശമന സേനാ യൂനിറ്റിലെ എസ്.ടി.ഒ പ്രകാശ് കുമാര്‍, എ.എസ്.ടി.ഒ കെ.വി ലക്ഷ്മണന്, ലീഡിങ് ഫയര്മാന് കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ തീയണക്കുന്നതിന് നേതൃത്വം നല്കി. തളിപ്പറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെ പത്തോളം യൂനിറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."