നഗരസഭ കാര്യാലയത്തിനു സമീപം മാലിന്യത്തിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി
കാസര്‍കോട്: നഗരസഭ കാര്യാലയത്തിന് സമീപത്ത് ചാക്കുകളില്‍ കെട്ടി കൂട്ടിയിട്ട മാലിന്യത്തിന് തീ പിടിച്ചത്. നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം. സമീപത്തെ വ്യാപാരികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയ സമയത്തായിരുന്നു തീ പിടിച്ചത്. സമീപത്തെ മരങ്ങളിലേക്കും വൈദ്യുതി കമ്പിയിലേക്കും തീ പടരാന്‍ തുടങ്ങിയതോടെ അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്തു കഴിഞ്ഞ ഒരാഴ്ചയിലധികമായി ചാക്കിലാക്കി തള്ളിയ മാലിന്യങ്ങളാണ് അഗ്നിക്കിരയായത്.
മാലിന്യത്തില്‍ നിന്ന് രൂക്ഷഗന്ധം ഉയര്‍ന്നതോടെ സമീപവാസികള്‍ നഗരസഭ അധികൃതരോട് വിവരം പറഞ്ഞിരുന്നെങ്കിലും മാലിന്യം നീക്കാനുള്ള നടപടി കൈക്കൊണ്ടില്ല.
ഇത് നാട്ടുകരില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മാലിന്യക്കൂമ്പാരത്തിലെ തീയണച്ചെങ്കിലും ഇതില്‍ നിന്നും പുക ഉയരുന്നത് ഇപ്പോള്‍ പ്രദേശവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."