കോതമംഗലത്ത് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചു
കോതമംഗലം: നഗരസഭയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചു. മാസന്തോറും 4000രൂപ ലൈസന്‍സ് ഫീ അടച്ചാല്‍ മാത്രമാണ് 50 മൈക്രോണിന് മുകളിലുളള ക്യാരി ബാഗുകള്‍ ഉപയോഗിക്കാന്‍ കഴിയുകയുള്ളു.
ഹോട്ടലുകള്‍, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ബോര്‍മകള്‍ തുടങ്ങിയവ സ്വന്തമായി മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളു. പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം തുണിസഞ്ചികള്‍ സ്ഥാപനങ്ങള്‍ നല്‍കണം. സമീപ പഞ്ചായത്തുകളില്‍നിന്ന് നഗരസഭയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിസ്വീകരിക്കുന്നതിന് ഹെല്‍ത്ത് സൂപ്പര്‍ വൈസറുടെ നേതൃത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.
പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായി വ്യാപാര സ്ഥാപന ഉടമകളെ പങ്കെടുപ്പിച്ചുകൊണ്ടുനടന്ന ശില്‍പശാല മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജുസിജു ഉദ്ഘാടനം ചെയ്തു.
ഉപസമിതി അധ്യക്ഷ ടീനമാത്യു അധ്യക്ഷത വഹിച്ച ശില്‍പശാലയില്‍ കൗണ്‍സിലര്‍മാരായ ജാന്‍സി മാത്യു, നൗഷാദ്, കെ.വി.തോമസ്, ഭാനുമതിരാജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബുപോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."