കാര്‍ഷിക മേഖലയ്ക്ക് ഭാവിയില്ലെന്ന പ്രചാരണം തെറ്റ്: മന്ത്രി വി.എസ് സുനില്‍കുമാര്‍
പാലാ: കാര്‍ഷിക മേഖലയ്ക്കു ഭാവിയില്ലെന്ന കുപ്രചാരണം ശുദ്ധ അസംബന്ധമാണെന്നു കൃഷിവകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന കാര്‍ഷിക മേളയിലെ കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൃഷിയും കാര്‍ഷിക സംസ്കാരവും ഇല്ലാതെ ലോകത്തിനു മുന്നോട്ടുപോകാന്‍ കഴിയില്ല. ജീവന്റെയും പ്രകൃതിയുടെയും നിലനില്പിനും ആധാരമാണു കൃഷി. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്പാദനരംഗത്തു മുന്നേറ്റമുണ്ടാകണം. കാര്‍ഷിക ഉല്പന്നങ്ങള്ക്ക് ഉല്പാദന ചെലവിനെ അപേക്ഷിച്ചു വില ലഭിക്കുന്നില്ലെന്നുള്ളതാണു കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം. ഇതിനു മാറ്റമുണ്ടാകണം. വന്‍കിട കമ്പനികള്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. ഇതിനെ നേരിടുന്നതിനു മൂല്യവര്‍ധിത മേഖലയില്‍ ഗവണ്മെന്റ് നേരിട്ടിടപെടണമെന്നും മന്ത്രി പറഞ്ഞു.
പി.എസ്.ഡബ്ല്യു.എസ് മുന്‍ ഡയരക്ടര്‍ ഫാ. ജേക്കബ് പുതിയാപറമ്പില്‍ അധ്യക്ഷനായി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര് രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ സുമാ ഫിലിപ്പ്, നബാര്‍ഡ് ഡി.സി.എം ഷാജി സക്കറിയാ, ഹോട്ടി കള്‍ചറല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ റോസിലിന് സെബാസ്റ്റ്യന്‍, റവ. ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. മാത്യു പുല്ലുകാലായില്‍, പി.എസ്.ഡബ്ല്യു.എസ് പി.ആര്.ഒ ഡാന്റീസ് കൂനാനിക്കല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."