റെയില്‍പാത അട്ടിമറിച്ചത് അംഗീകരിക്കാനാകില്ല: ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജ് പദ്ധതി ഒന്നുമായില്ല
മീനങ്ങാടി: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചത് അംഗീകരിക്കാനാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി മീനങ്ങാടിയില്‍ സംഘടിപ്പിച്ച കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാതയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്.
മറ്റൊരു പദ്ധതിക്ക് ആരും എതിരല്ല. ആരോഗ്യമേഖലയില്‍ പിന്നാക്കം നിന്നിരുന്ന വയനാടിനായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളജും, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രവും ഇന്ന് നിശ്ചലമായി കിടക്കുകയാണ്.
വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും ഫലപ്രാപ്തിയിലെത്തിയ സംരക്ഷണഭിത്തി കെട്ടുന്നതിനായി 16 കോടി രൂപ വകയിരുത്തി യു.ഡി.എഫ് സര്‍ക്കാര്‍ വയനാട്ടില്‍ മാത്രമായി പദ്ധതി നടപ്പിലാക്കിയിരുന്നു. അന്ന് സംരക്ഷണഭിത്തിയടക്കമുള്ള തിനായി പ്രഖ്യാപിച്ച 500 കോടി രൂപയുടെ ബൃഹത്പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം എന്‍.ഡി അപ്പച്ചന്‍ അധ്യക്ഷനായി.
കാര്‍ഷിക സെമിനാറുകളുടെ ഉദ്ഘാടനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന കെ ശങ്കരനാരായണന്‍ നിര്‍വഹിച്ചു. എ.ഐ.സി.സി വക്താവ് പി.സി ചാക്കോ വിഷയാവതരണം നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, മുന്‍മന്ത്രി പി.കെ ജയലക്ഷ്മി, ഷാനിമോള്‍ ഉസ്മാന്‍, ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, കെ.സി അബു, പി.വി ബാലചന്ദ്രന്‍, അഡ്വ. എം വേണുഗോപാല്‍, സക്കീര്‍ ഹുസൈന്‍, അഡ്വ. ജോഷി സിറിയക്, കെ.കെ അബ്രഹാം, എം.എസ് വിശ്വനാഥന്‍, അഡ്വ. എന്‍.കെ വര്‍ഗീസ്, കെ.വി പോക്കര്‍ഹാജി, വി.എന്‍ ശശീന്ദ്രന്‍, ജോര്‍ജ്ജ് കൊട്ടാരം, ജോര്‍ജ്ജ് ജേക്കബ്ബ്, സുരേഷ് കോശി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."