നരേന്ദ്രമോദി വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്നു: സാബിര്‍ ഗഫാര്‍
കൊണ്ടോട്ടി: സംഘപരിവാര്‍ അജണ്ടകള്‍ വിദ്യാലയങ്ങളിലേക്കെത്തിച്ച് വിദ്യഭ്യാസ മേഖലയെ പോലും കാവി വല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ഭരണത്തില്‍ നടക്കുന്നതെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ പറഞ്ഞു.
കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമുള്ളവനും മതമില്ലാത്തവനും ഒരുപോലെ ജീവിച്ചിരുന്ന ഭാരതത്തില്‍ ഭരണം നടത്തുന്നവര്‍ തന്നെ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ കോപ്പിലാന്‍ അധ്യക്ഷനായി.വിദ്യാര്‍ഥി റാലിയും നടത്തി.
ടി.വി ഇബ്രാഹിം എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, ഷിബു മീരാന്‍, പി.കെ.സി അബ്ദുറഹിമാന്‍, പി.എ ജബ്ബാര്‍ ഹാജി, അഷ്‌റഫ് മടാന്‍, സി.ടി മുഹമ്മദ്, കെ.പി ബാപ്പു ഹാജി, കെ മുഹമ്മദുണ്ണി ഹാജി, എം.എ റഹീം, അഡ്വ. എം.കെ.സി നൗഷാദ്, എന്‍.എ കരീം, പി.വി അഹമ്മദ് സാജു, അഡ്വ. എം.കെ.സി നൗഷാദ്, ടി.പി ഹാരിസ്, വി.പി അഹമ്മദ് സഹീര്‍, കരീം ചെറുകാവ്, കെ.സി മുഹമ്മദ് കുട്ടി, കബീര്‍ മുതുപറമ്പ്, ഷൗക്കത്തലി ഹാജി, കെ.എ ബഷീര്‍, എ മൊയ്തീന്‍ അലി, കെ.ടി സക്കീര്‍ ബാബു, യു.കെ മുഹമ്മദിശ, താന്നിക്കല്‍ കുഞ്ഞുട്ടി, അഷ്‌കര്‍ നെടിയിരുപ്പ്, അലി പുളിക്കല്‍, ജാബിര്‍ പൊന്നാട്, കെ.എം ഇസ്മാഈല്‍, ബാബു വള്ളിക്കുന്ന്, സാദിഖ് വാഴക്കാട്,ഷാഹുല്‍ ഹമീദ്, നവാസ് ഷെരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."