പഞ്ചവത്സര പദ്ധതി: ആസൂത്രണ സമിതികളുടെയും വര്‍ക്കിങ്് ഗ്രൂപ്പുകളുടെയും രൂപീകരണം ഇന്ന് പൂര്‍ത്തിയാക്കണമെന്ന്
കോട്ടയം: പുതിയ പഞ്ചവത്സര പദ്ധതി അനുസരിച്ചുള്ള പ്ലാന്‍ തയ്യാറാക്കുന്നതിനു മുന്നോടിയായി പ്രാദേശിക ആസൂത്രണ സമിതികളുടെയും വര്‍ക്കിങ് ഗ്രൂപ്പുകളുടെയും രൂപീകരണം ഇന്നത്തോടുകൂടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. ഈ മാസം 30, 31 തീയതികളിലാണ് 13 ാം പഞ്ചവത്സര പദ്ധതി സംബന്ധിച്ച് പരിശീലകര്‍ക്കുള്ള ട്രെയിനിങ് നടത്തുന്നത്.
ഫെബ്രുവരി രണ്ടു മുതല്‍ 15 വരെ തീയതികളിലായി ബ്ലോക്കുകളില്‍ നടക്കുന്ന പരിശീലനത്തില്‍ എല്ലാ ജനപ്രതിനിധികളും പങ്കെടുക്കണം. പ്രാദേശിക ആസൂത്രണ സമിതികളുടെ രൂപീകരണം പൂര്‍ത്തിയായാല്‍ മാത്രമേ പരിശീലനം ആരംഭിക്കാന്‍ കഴിയുകയുള്ളു.
കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അടിയന്തിരമായി ശ്രദ്ധയില്‍പ്പെടുത്തണമെന്നു കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി.
അടുത്ത ആസൂത്രണ സമിതി യോഗം ഫെബ്രുവരി ആദ്യ ആഴ്ച നടക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെരി സെബാസ്റ്റ്യന്‍, ഈരാട്ടുപേട്ട നഗരസഭാധ്യക്ഷന്‍ ടി.എം റഷീദ്, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷന്‍ ജെയിംസ് പ്ലാക്കിത്തൊട്ടിയില്‍, പ്ലാനിംഗ് ഓഫിസര്‍ കെ.എസ് ലതി, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപപന ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."