റവന്യു വകുപ്പിന്‍െ നിരോധം വകവെക്കാതെ നികത്തിയ വയലില്‍ നിര്‍മാണ പ്രവര്‍ത്തി
ആനക്കര: ഒരൂനേരത്തെ അന്നത്തിനായി കാര്‍ഷിക പ്രവര്‍ത്തിയെ ആശ്രയിച്ച് കൃഷിയിറക്കിയ കര്‍ഷകരെ കണ്ണീരിലാഴ്ത്തി സ്വകാര്യ വ്യക്തിയുടെ വയല്‍നികത്തല്‍. കൂറ്റനാട് മേഴത്തൂര്‍ പ്രധാനപാതയില്‍ നിന്ന് 100 മീറ്റര്‍ മാത്രം ഉള്ളിലായാണ് ഏക്കര്‍ കണക്കിന് വയല്‍ നികത്തിയെടുത്തത്. ഇതിന് തൊട്ടുള്ള ഭാഗങ്ങളിലെല്ലാം തന്നെ നെല്‍ കൃഷിയിറക്കുകയും വിളവെടുപ്പിന് പാകമായി വരികയുമാണ്. സ്വകാര്യ വ്യക്തിയുടെ നടപടി മൂലം കര്‍ഷകര്‍ ആകെ ആശങ്കയിലാണ്. പുളിയപ്പറ്റ കായലുമായി ബന്ധപ്പെട്ടുള്ള ഇരുപ്പൂവ്വല്‍ കൃഷിഭൂമിയാണിത്. കര്‍ഷകരുടെയും നാട്ടുകാരുടെയും പരാതിയില്‍ വയല്‍ നികത്തുമായി ബന്ധപ്പെട്ട് തൃത്താല വില്ലേജ് ഓഫിസര്‍ ഉള്‍പ്പടെ റവന്യുവകുപ്പ് ഉടമക്ക് നോട്ടീസ് നല്‍കുകയും മണ്ണ് നീക്കം ചെയ്യാമെന്നുള്ള ഉറപ്പ് ഉടമയുടെ ഭാഗത്തുനിന്നും നല്‍കിയതുമാണത്രെ.
എന്നാല്‍ വീണ്ടും പരിശോധനക്കായി തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള വകുപ്പധികാരികള്‍ സ്ഥലത്തെത്തിയതോടെ ഇവിടെ നിര്‍ബാധം നിര്‍മാണപ്രവര്‍ത്തികളുമായി സ്ഥലമുടമ മുന്നോട്ടു പോകുകയാണ്. ആദ്യപടിയായി ഇവിടെ തെങ്ങിന്‍തൈകള്‍ വച്ചുപിടിപ്പിക്കുകയും പിന്നീട് ഉടമയുടെ അധീനതയിലുള്ള ക്രഷര്‍ മെറ്റല്‍ യൂനിറ്റ്, ക്വാറി എന്നിവിടങ്ങളില്‍ നിന്നും വേസ്റ്റ് പൊടികളും മറ്റും കൊണ്ടിട്ട് നികത്തിവരികയായിരുന്നു.
ഇവിടേക്കായി സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടി വാഹനസൗകര്യതതിനായി പാതയും നിര്‍മിച്ചിട്ടുണ്ട്. ഇവിടെ നികത്തിയെടുത്ത് കോണ്‍ഗ്രീറ്റ് മിക്‌സിന്‍ യൂനിറ്റ് തുടങ്ങാനുള്ള പദ്ധതിയാണന്നും അതിനായി മേല്‍ക്കൂരയുടെയും മറ്റും നിര്‍മാണം ആവശ്യമില്ലാത്തതിനാല്‍ പഞ്ചായത്ത് ലൈസന്‍സ് മറ്റും വേണ്ടന്ന നിലപാടാണ് ഉടമയുടെത്.
എന്നാല്‍ കാര്‍ഷികപ്രവര്‍ത്തിക്ക് മാത്രം ഉപകരിക്കുന്ന നെല്‍പ്പാടം അനധികൃതമായി നികത്തിയെടുക്കുന്നത് സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തിക്കെതിരേ പാലക്കാട് സി.ജെ.എം കോടതിയെ റവന്യൂവകുപ്പ് സമീപിച്ചിരിക്കുകയാണ്. കോടതി തുടര്‍ നടപടികള്‍ എടുത്തു വരികെയാണ് നിര്‍മാണ പ്രവര്‍ത്തി നടത്തിവരുന്നത്. വയല്‍ നികത്തുമായി ബന്ധപ്പെട്ട് വിവാദമായതോടെ പട്ടാമ്പി തഹസില്‍ദാറും സംഘവും നേരിട്ട് സ്ഥലത്തെത്തി നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവക്കുന്നതിന് ഉത്തരവിട്ടുള്ളതായി റവന്യുവകുപ്പ് അറിയിച്ചു.
അതേസമയം, തൃത്താല-പടിഞ്ഞാറങ്ങാടി പ്രധാനപാതയിലെ തലക്കശ്ശേരിയില്‍ പാതയുടെ ഇരുവശത്തുമായി ഏക്കര്‍ കണക്കിന് വയല്‍ഭൂമി നികത്തുകയും നടപടികള്‍ നേരിട്ടുവരികയുമാണ്. അതിനിടെ പാതയുടെ വടക്കുഭാഗത്ത് വയല്‍ നികത്തി ആദ്യം താബൂക്ക് കമ്പനി തുടങ്ങുകയും സമീപകാലത്ത് ഇത് ഓഡിറ്റോറിയമാക്കി പ്രവര്‍ത്തിച്ചു വരികയുമാണ്.
ഓഡിറ്റോറിയം പ്രവര്‍ത്തിക്കാനുള്ള നിയമാനുസൃതമുള്ള സൗകര്യം പോലും ഇവിടെ ഇല്ലാതിരിക്കെയാണ് പഞ്ചായത്തും ആരോഗ്യവകുപ്പും ഇവിടെ പ്രവര്‍ത്തനാനുമതി നല്‍കിയത്. സമാന സംഭവം പോലെ ഒരുക്കാനുള്ള നീക്കമാണ് മേഴത്തൂരിലെ വയല്‍ നികത്തിലിന് പിന്നിലെന്നും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."