കാലിക്കറ്റില്‍ ഏഴു മണിക്കൂര്‍ കെ.എസ്.യു ഉപരോധം
തേഞ്ഞിപ്പലം: ആവശ്യമായ അധ്യയന ദിനങ്ങള്‍ നല്‍കാതെ ഒന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ നടത്താനുള്ള തീരുമാനം നാളെ നടക്കുന്ന പ്രീ സിന്‍ഡിക്കേറ്റില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ കണ്ട്രോളര് തീരുമാനിച്ചു. ഏഴു മണിക്കൂര്‍ നീണ്ട കെ.എസ്.യു സമരത്തെ തുടര്‍ന്നാണ് തീരുമാനം.
രാവിലെ ഭരണകാര്യാലയത്തിലേക്കു പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ വി.സിയും പി.വിസിയും അവധിയിലായിരുന്നതിനാല്‍ അവിടെ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെ പി.വി.സിയുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ച നടത്തി. സമരക്കാരുടെ ആവശ്യം പി.വിസിയേയും വി.സിയേയും ധരിപ്പിക്കാമെന്നു രജിസ്ട്രാര്‍ പറഞ്ഞെങ്കിലും സമരം അവസാനിപ്പിക്കാന്‍ ഇവര്‍ തയാറായില്ല. ഉപരോധം ആരംഭിക്കുമെന്ന വിവരത്തെ തുടര്‍ന്ന് ഓഫിസിലില്ലാതിരുന്ന കണ്‍ട്രോളറെ പി.വി സി നേരിട്ട് വിളിച്ചു വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രവര്‍ത്തകര്‍ പരീക്ഷാ ഭവനിലേക്കു മാര്‍ച്ച് നടത്തി ഉപരോധമാരംഭിച്ചു. ചര്‍ച്ചയെ തുടര്‍ന്നു സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തിന് പി. റംഷാദ്, ടി.എം മനീഷ്, മുഹ്സിന് കാതിയോട്, ഹാരിസ് മുദൂര്‍, റിയാസ് പി.കെ, അബ്ദുറഹിമാന്, ഹാഷിഫ് പൂക്കരത്തറ, റഹീം പെരുമുക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."