വേനലവധികഴിയുന്നു; വിനോദസഞ്ചാരികള്‍ പറമ്പിക്കുളത്ത് വര്‍ദ്ധിച്ചു
പറമ്പിക്കുളം: വേനലവധികഴിയുന്നു വിനോദസഞ്ചാരികള്‍ പറമ്പിക്കുളത്ത് വര്‍ദ്ധിച്ചു. വേനലവധിക്കുമുമ്പ് പറമ്പിക്കുളം സന്ദര്‍ശിക്കുന്നതിനായി കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി ദിനംപ്രതി മുന്നൂറിലധികം വിനോദ സഞ്ചാരികളാണ് കേരളത്തില്‍നിന്നുമാത്രം പറമ്പിക്കുളത്തിലേക്ക് എത്തുന്നത്. വേനല്‍മഴയെത്തിയതൊടെ പുല്‍മേടുകള്‍തേടിയെത്തുന്ന മാനുകളെയും കാട്ടുപോത്തുകളേയും കാണുന്നതിനായി നിരവധി വിനോദസഞ്ചാരികള്‍ പറമ്പിക്കുഴത്തിലെത്തുന്നതായി വനപാലകര്‍ പറഞ്ഞു.
വേനല്‍ശക്തമായസമയങ്ങളില്‍ പറമ്പിക്കുളത്ത് ഇലപൊഴിച്ചല്‍ ശക്തമായിരുന്നു. ഇത്തരം സമയങ്ങളില്‍ വനത്തിനകത്ത് വിനോദസഞ്ചാരികള്‍ക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍നിലവില്‍വേനല്‍മഴ ലഭിച്ചതോടെ തടാകങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുകയും വൃക്ഷങ്ങളില്‍ ഇലകള്‍ വളര്‍ന്ന് വനത്തിന് ഭംഗി വര്‍ദ്ധിച്ചിരിക്കുകയാണ്. പ്രാദേശിക വിനോദസഞ്ചാരികളാണ് റൂട്ട് ബസുകളില്‍ പറമ്പിക്കുളത്തിലെത്തി തിരിച്ച് ബസില്‍തന്നെ മടങ്ങുന്നത്. പറമ്പിക്കുളം ഡാം, തൂണക്കടവ് ഡാം എന്നിവ സന്ദര്‍ശിച്ച് മടങ്ങുകയാണ് സാധാരണ വിനോദസഞ്ചാരികള്‍. കന്നിമാരിതേക്ക് ഉള്‍പെടെയുള്ളവ കാണുന്നതിനുള്ള സൗകര്യങ്ങള്‍ പറമ്പിക്കുളം ജംഗ്ഷനില്‍നിന്നും കുറവാണ്.
നൂറുരൂപക്ക് പാക്കേജ് അനുവദിക്കുകയാണെങ്കില്‍ പറമ്പിക്കുളത്തില്‍ സാധാരണക്കാരെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ സാധിക്കുമെന്ന് പാലക്കാട് നഗരത്തില്‍നിന്നും പറമ്പിക്കുളം കാണാനെത്തിയ ശിവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."