കെ.ജി.ഒ.എ ഏരിയാ സമ്മേളനം
വടകര: വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച് പാതിവഴിയില്‍ നിര്‍ത്തിയ എടോടിയിലെ മുനിസിപ്പല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ സാംസ്കാരിക നിലയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ.കെ വത്സല സംഘടനാ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ രാജന്, ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു. കെ. പ്രേമന് അധ്യക്ഷനായി. പി.ആര് രാജന്, കെ.എം വിപിന്‍, വി. രാജീവന്, വിനോദ്, ശ്രീനേഷ്, സന്തോഷ്, അബ്ദുല്‍ നാസര്‍, എ.കെ അഗസ്തി, സന്തോഷ്കുമാര്‍, ഹരീഷ്ബാബു സംസാരിച്ചു. പുതിയ ഭാരവാഹികള്‍: വി. രാജീവന് (പ്രസി), ഡോ. കെ. പരിമള്‍, സി.എം ഷീന (വൈ.പ്രസി), കെ.എം വിപിന്‍ (സെക്ര), വി.പി രമേശന്, പി.ആര്. രാജന് (ജോ. സെക്ര), ബി. സുരേന്ദ്രന് (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."