HOME
DETAILS
MAL
അറ്റ് ഹോം ഇന്നു വൈകിട്ട് രാജ്ഭവനില്‍
backup
January 25 2017 | 19:01 PM
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായുള്ള അറ്റ് ഹോം ഇന്നു വൈകിട്ട് 6.30ന് രാജ് ഭവനില്‍ നടക്കും. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമരസേനാനികളായ എ.എസ് നാരായണപിള്ള (വയനാട്), അഡ്വ.കെ അയ്യപ്പന് പിള്ള, പി. ഗോപിനാഥന് നായര്‍ എന്നിവരെ ഗവര്‍ണര്‍ ആദരിക്കും. 2016ല്‍ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ആറു കുട്ടികളില്‍ തിരുവനന്തപുരം സ്വദേശികളായ ആരോമല്‍ എസ്.എം, ബീഥോവന് ടെറി എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. സന്നദ്ധസംഘടനകളായ അഭയ,ആശ്രയ, പാലിയം ഇന്ത്യ എന്നിവയ്ക്ക് ഗവര്‍ണര്‍ ധനസഹായം നല്‍കും.ഭിന്നശേഷിക്കാരായ സ്കൂള്‍ കുട്ടികളെയും വിശിഷ്ടാഥിതികളായി ക്ഷണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."