കലാകാരന്മാരോടുള്ള അസഹിഷ്ണുത വേദനിപ്പിക്കുന്നു: ബിന്ദു കൃഷ്ണ
കൊല്ലം: സാഹിത്യകാരന്മാരേയും കലാകാരന്മാരേയും അസഹിഷ്ണുതയുടെ വഴിയിലേക്ക് വലിച്ചിഴച്ച് വേദനിപ്പിക്കുന്ന സാഹചര്യമാണിന്നുള്ളത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ വേദനിക്കുന്ന മനസുകളില്‍ നിന്നും കലയും സാഹിത്യവുമുണ്ടാകുമ്പോള്‍ അവയുടെ പൈതൃകം തന്നെ നഷ്ടപ്പെടുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഇതൊരു കേന്ദ്ര അജണ്ടയുടെ ഭാഗമായി എടുത്തുകൊണ്ട് തന്നെ സംസ്ഥാനത്തിനകത്തും പുറത്തും സാഹിത്യകാരേയും കലാകാരന്മാരേയും അസഹിഷ്ണുതകൊണ്ട് വേദനിപ്പിക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് കൊല്ലം ജില്ലാ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ ചെയര്‍മാന്‍ നവാസ് റഷാദി അധ്യക്ഷനായി. ഡി.സി.സി ഉപാധ്യക്ഷന്‍ എസ്. വിപിനചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സജീബ് എസ്. പോച്ചയില്‍, അഷ്‌റഫ് ഖാന്‍, ഷാ സലിം, റിയാസ് മുള്ളിക്കാട്, നിസാര്‍ അസീസ്, അയത്തില്‍ നൗഷാദ്, സിയാദ് ഷാജഹാന്‍, സിയാദ് ചാലുവിള, ഷഹാലുദ്ദീന്‍, കിഴക്കേടം, ഷിഹാബ് മല്ലപ്പള്ളി, നിസാമുദ്ദീന്‍, നൈസാം ഇളവകോട്, കോട്ടൂര്‍ കലാം, അനസ് ഷാജഹാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."