ഇന്ത്യയുടെ ദുര്യോഗം മാറണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം: രമേശ് ചെന്നിത്തല
ബാലുശ്ശേരി: ഇന്ത്യയുടെ ഇന്നത്തെ ദുര്യോഗത്തിന് അറുതി വരണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാലുശ്ശേരി എരമംഗലത്ത് കോണ്‍ഗ്രസ് ഓഫിസ് രാജീവ് ഭവന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതിയാണെന്നും ഈ ഭരണകാലത്തു ജനങ്ങള്‍ക്ക് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ മറ്റൊരു പതിപ്പായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. മോദി നോട്ട് പിന്‍വലിച്ചാണ് ജനങ്ങളെ ദ്രോഹിച്ചതെങ്കില്‍ പിണറായി വിജയന്‍ അരി പിന്‍വലിച്ചാണ് ദ്രോഹിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി ജനറല്‍ സെക്രട്ടറി എ.കെ അബ്ദുസ്സമദ് അധ്യക്ഷനായി. കെ.പി.സി.സി അംഗങ്ങളായ കെ. ബാലകൃഷ്ണന്‍ കിടാവ്, കെ. രാമചന്ദ്രന്‍, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, റിജില്‍ മാക്കുറ്റി, അഗസ്റ്റിന്‍ കാരാക്കട, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, വി.വി ഹസ്സന്‍, എന്‍.വി ബഷീര്‍, സി. രാജന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."