150 സീറ്റുകളില്‍ സ്ഥാനാര്‍ഥികളില്ല; യു.പിയില്‍ ബി.ജെ.പി പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: പതിനാല് വര്‍ഷത്തെ 'വനവാസം' അവസാനിപ്പിച്ച് യുപിയില്‍ മത്സരിക്കാനൊരുങ്ങുന്ന ബി.ജെ.പി സ്ഥാനാര്‍ഥികളില്ലാതെ പ്രതിസന്ധിയില്‍. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റുകളിലേക്ക് യോഗ്യരായ സ്ഥാനാര്‍ഥികളെ ഇതുവരെ ലഭിച്ചിട്ടില്ല. 403 സീറ്റുകളാണ് യു.പിയി്ല് ആകെ ള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രമിക്കെ ബി.ജെ.പിയിലുണ്ടായിരിക്കുന്ന സ്ഥാനാര്‍ഥി പ്രശ്നം മുതിര്‍ന്ന നേതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റു പാര്‍ട്ടികളിലെ ജനസ്വാധീനമുള്ള നേതാക്കളെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ശ്രമം. സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ വ്യാപക പ്രതിഷേധവും രാജി ഭീഷണിയും നിലനില്‍ക്കുന്നതിനിടെയാണ് ബിജെപിയുടെ ഈ നീക്കം.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 80 സീറ്റുകളില്‍ 71 ഉം ബിജെപി നേടിയിരുന്നു. ഒബിസി വിഭാഗങ്ങളും യാദവ ഇതര വിഭാഗങ്ങളും പിന്നോക്ക വിഭാഗങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ചത്. ഇതേ രീതി തുടരാണ് ഇത്തവണയും പാര്‍ട്ടിയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."