73 വര്‍ഷം മുന്‍പ് കാണാതായ ബ്രിട്ടീഷ് കപ്പല്‍ ഇറ്റലിയില്‍ കണ്ടെത്തി
ലണ്ടന്‍: രണ്ടാം ലോകമാഹായുദ്ധ കാലത്ത് അപ്രത്യക്ഷമായ ബ്രിട്ടീഷ് മുങ്ങിക്കപ്പല്‍ ഇറ്റലിയില്‍ കണ്ടെത്തി.
73 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ 1290 ടണ്‍ ഭാരമുള്ള കപ്പലാണ് ടവുലാറ ദ്വീപിനടുത്ത് കടലില്‍ 100 മീറ്ററോളം ആഴത്തില്‍ കണ്ടെത്തിയത്. 71 മൃതദേഹങ്ങളും കപ്പലില്‍ ഉണ്ടായിരുന്നു.
കടലില്‍ ഡൈവിങ്ങിനു പോയ സംഘമാണ് കപ്പല്‍ കണ്ടെത്തിയത്.
1943 ജനുവരി രണ്ടിനാണ് കപ്പല്‍ കാണാതാകുന്നത്.
കടലില്‍നിന്ന് മൈനുകള്‍ നീക്കുന്നതിനുള്ള കപ്പലുമായി കൂട്ടിയിടിച്ചാണ് കപ്പല്‍ മുങ്ങിപ്പോയതെന്നാണ് അനുമാനം.
ചെറിയ കേടുപാടുകള്‍ ഒഴിച്ചാല്‍ കപ്പലിന് കാര്യമായ തകരാറില്ല. അതിനാല്‍ തന്നെ കപ്പല്‍ തകര്‍ന്നാണ് അപകടം ഉണ്ടായതെന്ന് പറയാനാവില്ലെന്ന റോയല്‍ നേവിയിലെ മുതിര്‍ന്ന സൈനികര്‍ പറയുന്നു.
' ഓക്‌സിജന്‍ കിട്ടാതെയാകും കപ്പലിലുള്ളവര്‍ മരിച്ചത്. എന്തായാലും തങ്ങള്‍ കപ്പലിന് എല്ലാവിധ പരിഗണനയും നല്‍കും.' സെനികര്‍ പറഞ്ഞു.
ഇറ്റാലിയന്‍ യുദ്ധക്കപ്പലുകളെ തകര്‍ക്കുന്നതിനായി 1942 ഡിസംബര്‍ 28 ന് മാള്‍ട്ടയില്‍നിന്നു പുറപ്പെട്ട കപ്പല്‍ ലാ മഡലേനാ തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. എന്നാല്‍ ഡിസംബര്‍ 31 ന് അവസാന സിഗ്‌നല്‍ നല്‍കിയ ശേഷം പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. കപ്പല്‍ കൂട്ടിയിടിച്ചു മുങ്ങിയതാകാമെന്നാണ് സൈനികരുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."