HOME
DETAILS

പശ്ചിമഘട്ടത്തില്‍ രണ്ടു പക്ഷിജനുസ്സുകള്‍കൂടി കണ്ടെത്തി

  
backup
January 28 2017 | 19:01 PM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

കല്‍പ്പറ്റ: പശ്ചിമഘട്ടത്തിലെ ആവാസ വ്യവസ്ഥയില്‍ മാത്രം ജീവിക്കുന്ന രണ്ടു പക്ഷി ജനുസ്സുകളെ ഗവേഷകര്‍ കണ്ടെത്തി. ബംഗളൂരുവിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്, ചിക്കാഗോ യൂനിവേഴ്‌സിറ്റി, സിംഗപ്പൂര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് മോണ്ടേസിംഗ്‌ള, ഷോലികോള എന്നീ ജനുസ്സുകളെ പശ്ചിമഘട്ടത്തില്‍ മാത്രം രേഖപ്പെടുത്തിയത്. കൂടാതെ അഗസ്ത്യ ഷോലക്കിളി എന്ന പുതിയ ഇനം പക്ഷിയേയും ഗവേഷക സംഘം കണ്ടെത്തിയിട്ടുണ്ട്.

12801cd-_chilapan-kilikal


തിരുവനന്തപുരം അഗസ്ത്യമലയിലെ അഷാംബു ചിലപ്പന്‍, വയനാട്ടിലെ ബാണാസുരമല, വെള്ളരിമല എന്നിവിടങ്ങളില്‍ മാത്രം കാണുന്ന ബാണാസുര ചിലപ്പന്‍, നീലഗിരി മലകളില്‍ കാണുന്ന നീലഗിരി ചിലപ്പന്‍, മൂന്നാര്‍-പളനി മലകളിലുള്ള പളനി ചിലപ്പന്‍ എന്നിവയാണ് മോണ്ടേസിംഗ്‌ള ജനുസിലുള്ള പക്ഷികള്‍. പളനി ഷോലക്കിളി, പാലക്കാടിന് വടക്ക് മാത്രം കാണുന്ന വടക്കന്‍ ഷോലക്കിളി, അഗസ്ത്യമലയില്‍ മാത്രം കാണപ്പെടുന്ന അഗസ്ത്യ ഷോലക്കിളി എന്നിവയാണ് ഷോലികോള ജനുസ്സില്‍. ഇതില്‍ അഗസ്ത്യ ഷോലക്കിളിയുടെ സാന്നിധ്യം അഗസ്ത്യ വനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് തിരിച്ചറിഞ്ഞത്.
ഇതു സംബന്ധിച്ച പ്രബന്ധം ലണ്ടനിലെ ബി.എം.സി എവല്യൂഷണറി ബയോളജി ജേണല്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. പക്ഷികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും പരിണാമചരിത്രം ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനസിലാക്കിയും പക്ഷികളുടെ പാട്ട്, രൂപത്തിലും നിറത്തിലുമുള്ള വ്യത്യാസം എന്നിവ വിശകലനം ചെയ്തും നടത്തിയ വര്‍ഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ജനുസുകളെ പശ്ചിമഘട്ടത്തില്‍ മാത്രമായി അടയാളപ്പെടുത്തിയത്. 20 തനത് പക്ഷിജാതികള്‍ പശ്ചിമഘട്ടത്തിലുണ്ടെന്നും ഗവേഷണം സ്ഥിരീകരിക്കുന്നു.


തിരുവനന്തപുരം മ്യൂസിയത്തില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു പക്ഷിയുടെ സ്‌പെസിമെന്‍ ഗവേഷണസംഘത്തില്‍പ്പെട്ട സി.കെ വിഷ്ണുദാസ് 2009ല്‍ കണ്ടെത്തിയതാണ് ഷോലികോള ഇനത്തിലെ പുതിയ പക്ഷി ജാതിയെക്കുറിച്ചുള്ള ഗവേഷണത്തിനു വഴിയൊരുക്കിയത്. പശ്ചിമഘട്ടത്തില്‍ 1400 മീറ്റര്‍ ഉയരത്തില്‍ 700 കിലോമീറ്ററില്‍ നീണ്ടുകിടക്കുന്നതും താഴ്‌വരകളും വിടവുകളും കൊണ്ട് ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളായ 'ആകാശദ്വീപുകളിലും' രാജ്യത്തിനു പുറത്തടക്കം മ്യൂസിയങ്ങളിലുമായി അഞ്ചുവര്‍ഷം നീണ്ട ഗവേഷണ വിവരങ്ങളാണ് പ്രബന്ധത്തിലുള്ളത്. പര്‍വതനിരകളുടെ ഘടനയൊടൊപ്പം കാലാവസ്ഥയും പക്ഷിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥയുടെ അപ്പാടെയുള്ള സ്ഥാനചലനത്തിനു വഴിയൊരുക്കുന്നതായി പ്രബന്ധത്തില്‍ സമര്‍ഥിക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഗവേഷകരായ വി.വി റോബിന്‍, സി.കെ വിഷ്ണുദാസ്, ഡോ. ഉമ രാമകൃഷ്ണന്‍, ഡോ. സുഷമ റെഡ്ഡി, ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ ഡാനിയല്‍ ഹൂപ്പര്‍, സിംഗപ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ഫ്രാങ്ക് റെന്‍ഡിക്ട് എന്നിവരടങ്ങുന്നതാണ് ഗവേഷകസംഘം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  11 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  11 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  11 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  11 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  11 days ago