HOME
DETAILS

വിമത ഭീഷണി; യു.പിയില്‍ ബി.ജെ.പി പ്രതിസന്ധിയില്‍

  
backup
January 28 2017 | 19:01 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%a4-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ച് റിബല്‍ ശല്യം രൂക്ഷം. വിവാദ പ്രസംഗകനും ബി.ജെ.പി എം.പിയുമായ യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയാണ്് പാര്‍ട്ടിയ്ക്ക് തലവേദനയുമായി മത്സര രംഗത്തുള്ളത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മൂന്നുജില്ലകളിലെ ആറുമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ബി.ജെ.പിയെ ഹിന്ദു യുവവാഹിനി വെല്ലുവിളിച്ചിരിക്കുകയാണ്. കുഷിനഗര്‍ ജില്ലയിലെ പദ്രൗന, ഖദ്ദ, ഘോരക്പൂര്‍ ജില്ലയിലെ കസ്യ, പനിയറ, മഹാരാജ് ഗഞ്ച് ജില്ലയിലെ സിസ്വ, ഫരേന്ദ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. സംസ്ഥാനത്തുടനീളം 64 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചിട്ടുമുണ്ട്. യോഗി ആദിത്യനാഥിനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നാണു ജനങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ അദ്ദേഹത്തെ കേന്ദ്രതെരഞ്ഞെടുപ്പു സമിതിയില്‍ ഉള്‍പ്പെടുത്തുക പോലും ശ്രമമുണ്ടായില്ലെന്നും യുവ വാഹിനി അധ്യക്ഷന്‍ സുനില്‍ സിങ് ആരോപിച്ചു.
ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലം കൂടിയാണ് ഖോരക്പൂര്‍. ഈ ആറുമണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. അതേസമയം യുവ വാഹിനി ഒരു സാമൂഹിക പ്രസ്ഥാനമാണെന്നും രാഷ്ട്രീയത്തില്‍ സജീവമാവുന്നത് തങ്ങളുടെ അജണ്ടയല്ലെന്നും ആദിത്യനാഥ് പറഞ്ഞു. മത്സരരംഗത്തുള്ളവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനു മുമ്പ് ആദിത്യനാഥ് നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരാളെ പോലും അമിത്ഷാ ഉള്‍പ്പെടുത്താന്‍ തയാറായിട്ടില്ല. ഇക്കാരണത്താല്‍ ആദിത്യനാഥും അദ്ദേഹത്തിന്റെ അനുയായികളും കടുത്ത അസംതൃപ്തിയിലാണ്. ആദിത്യനാഥിന്റെ അറിവോടെയാണ് വിമത പ്രവര്‍ത്തനമെന്നാണ് സൂചന.
വിവിധ പാര്‍ട്ടികളില്‍ നിന്നായി എത്തിയവര്‍ക്കു സ്ഥാനാര്‍ഥി പട്ടികയില്‍ അമിത പരിഗണന നല്‍കിയതും വിമത ശല്യങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അസംതൃപ്തര്‍ ഡല്‍ഹിയിലെയും ലഖ്‌നോയിലെയും പാര്‍ട്ടി ആസ്ഥാനത്തിനു മുന്നിലെത്തി പ്രതിഷേധിക്കുകയും അമിത്ഷാക്കെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയും അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കോലവും കത്തിച്ചു. സീറ്റ് നഷ്ടമായ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി മോഹികള്‍ ഇപ്പോഴും ലഖ്‌നോവിലെ ആസ്ഥാനത്തു തമ്പടിച്ചിരിക്കുകയാണ്.
അതേസമയം, വിമതശല്യം കാരണം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികക്ക് അന്തമരൂപംനല്‍കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആദ്യഘട്ട വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച പോലും ഇല്ലെന്നിരിക്കെ 270ഓളം സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇനിയും 150ലേറെ സീറ്റുകളില്‍ പ്രഖ്യാപനം ഉണ്ടാവേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago